കൊച്ചി∙ കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരാണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്നും 122 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ നാഗരാജു ചകിലത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂര്‍ ലിബർട്ടി ലൈനിന് സമീപത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്. പോലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്.
MDMA Seized: തിരുവനന്തപുരം ആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്കിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. 2.23 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അവനവഞ്ചേരി ഭാഗത്ത് യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ആറ്റിങ്ങൽ സർക്കിൾ ഓഫിസിലെ കൺട്രോൾ റൂം ടീമും എക്സൈസ് ഷാഡോ ടീമും ചേർന്നു അവനവഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതായും പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിഎൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രിവൻഷൻ ഓഫീസമാരായ അനിൽകുമാർ, അശോക് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സുരേഷ് ബാബു, ആരോമൽ രാജ്, അക്ഷയ് സുരേഷ്, രതീഷ് മോഹൻ, വിപിൻ, സിവിൽ എക്സൈസ് ഓഫീസറായ മഞ്ജു വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...