അമ്മയ്ക്കും മകൾക്കും വീടുകയറി മർദ്ദനം, ആക്രമണം; പ്രതികൾ അറസ്റ്റിൽ

വഴി തർക്കത്തിന്റെ പേരിൽ മതിൽ തകർത്തപ്പോൾ ചോദിക്കാനെത്തിയതിൻറെ പ്രകോപനത്തിലായിരുന്നു അക്രമം

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 08:50 PM IST
  • വഴി തർക്കം ചോദിക്കാനെത്തിയതിൻറെ പ്രകോപനത്തിലായിരുന്നു അക്രമം
  • ഇരുവരും ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് പ്രതികൾ പോലീസ് പിടിയിലായത്
  • മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു
അമ്മയ്ക്കും മകൾക്കും വീടുകയറി മർദ്ദനം, ആക്രമണം; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളറടയിൽ 75 വയസായ വീട്ടമ്മയെയും, മകളെയും വീട് കയറി ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ വെള്ളറട , കൂതാളി സ്വദേശി ബിജുകുമാർ (42) കീഴ് മീട്ടൂർ സ്വദേശിയായ    അഖിൽ (23)  എന്നിവരാണ് വെള്ളറട പോലീസ് പിടികൂടിയത്.ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരുപതോളം വരുന്ന അക്രമിസംഘം  വെള്ളറട മരപ്പാലം കീഴ് മുട്ടൂരിൽ താമസിക്കുന്ന  സുന്ദരി (75 )മകൾ ഗീത (46)എന്നിവരെ വീടുകയറി ആക്രമിച്ചത്.

വഴി തർക്കത്തിന്റെ പേരിൽ മതിൽ തകർത്തപ്പോൾ ചോദിക്കാനെത്തിയതിൻറെ പ്രകോപനത്തിലായിരുന്നു അക്രമം. സുന്ദരിക്കും ഗീതക്കും മർദ്ദനമേറ്റു ഇരുവരും  ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയ്ക്കാണ് പ്രതികൾ പോലീസ് പിടിയിലായത്. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ വിട്ടമ്മയെയും ,മകളെയും ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

തുടർന്നാണ് വീട്ടമ്മ സിസിടിവി സ്ഥാപിച്ചത്. മർദ്ദിക്കുന്ന  സിസിടിവി ദൃശ്യങ്ങൾ സഹിതം വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതികളെ പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News