THiruvalla : സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻറെ കൊലപാതകം (Sandeep Murder Case) സിപിഎം (CPM) ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) ആരോപിച്ചു. ചില നേതാക്കൾക്ക് കൊലപാതകത്തെ കുറിച്ച് മുമ്പ് തന്നെ അറിവുണ്ടായിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പോലും ആർഎസ്എസിനെ വിമർശിക്കാത്തത് ഇതിന്റെ തെളിവാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊലപാതകത്തിന്റെ പിന്നിലുള്ള ആസൂത്രണങ്ങളും ഗൂഢാലേചനകളും പുറത്ത് കൊണ്ട് വരണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
'സന്ദീപിന് നേരെയുണ്ടായത് ഗൂണ്ടാ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് സിപിഎം ഇടപെട്ട് ആർഎസ്എസ് പ്രവർത്തകരാണെന്ന് തിരുത്തിച്ചു. ഈ കൊലപാതകത്തിലെ പ്രതികളിലെരാൾ കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലാണ്. ഇയാളുടെ പങ്കാളിത്തം എന്താണെന്ന് പൊലീസ് പറയണം. ഇയാൾ ജയിലിൽ നിന്നാണ് ഇവരുമായി ബന്ധപ്പെട്ടതെന്നാണ് സിപിഎം പറയുന്നതെന്നും" കെ സുരേന്ദ്രൻ പറഞ്ഞു.
ALSO READ: തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; തിരുവല്ലയിൽ സിപിഎം ഹർത്താൽ
സംഭവ ദിവസം രാത്രി എട്ടുമണിയോടെയാണ് മുന്‍ പഞ്ചായത്ത് അംഗം കൂടിയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊന്നത്. സന്ദീപിന്റെ നെഞ്ചില്‍ ഒൻപത് കുത്തുകളേറ്റുവെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: Murder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു
സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധം മൂലം ആണെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതിയായ ജിഷ്ണുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമുണ്ടായിരുന്നു. സന്ദീപിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചതും ജിഷ്ണുവാണ്. കൊലപ്പെടുത്തുന്നതിനായി തന്നെയാണ് ആക്രമിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...