മൂന്ന് മാസം കൊണ്ട് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാം, ഇക്കാര്യങ്ങൾ ചെയ്താൽ മതി

വയർ കുറയ്ക്കുന്നതിനായി ഉചിതമായ വ്യായാമങ്ങൾ സ്വയം തിരഞ്ഞെടുത്ത് ചെയ്യുക. ജിമ്മിൽ പോകുകയോ മറ്റേതെങ്കിലും കായികയിനം പരിശീലിക്കുകയോ ചെയ്യാവുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 01:04 PM IST
  • ദിവസവും നടക്കുന്നത് ശരീരത്തിലെയും വയറിലെയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
  • അതായത് ദിവസവും 10,000 അടി നടക്കണം.
  • ഇത് ചെയ്യുന്നത് ഒരു ദിവസം 400 മുതൽ 500 കലോറി വരെ ഇല്ലാതാക്കാൻ സഹായിക്കും.
മൂന്ന് മാസം കൊണ്ട് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാം, ഇക്കാര്യങ്ങൾ ചെയ്താൽ മതി

ഇന്ന് യുവാക്കളും യുവതികളും എല്ലാം നേരിടുന്നൊരു പ്രശ്നമാണ് കുടവയർ അമിത വണ്ണവും. ശരീരഭാരം കുറയ്ക്കാനുള്ള ആ​ഗ്രഹം പലരിലും ഉണ്ടെങ്കിലും അതിന് പലർക്കും സമയം കിട്ടാതെ പോകുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും കാരണം അവർക്ക് പലപ്പോഴും ഈ ഒരു അവസ്ഥ നേരിടേണ്ടതായി വരുന്നു. മൂന്ന് മാസത്തിനുള്ളിൽ വയറിലെ കൊഴുപ്പും അമിത വണ്ണവും കുറയ്ക്കാനുള്ള ടിപ്സുകൾ നോക്കാം. 

1. ഭക്ഷണത്തിലെ കലോറി കുറയ്ക്കുക - വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കലോറിയുടെ ഉപഭോ​ഗം കുറയ്ക്കുക എന്നതാണ്. ഇതിനായി കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ശ്രമിക്കുക. പ്രഭാതഭക്ഷണത്തിന് ഓട്സ്, ഉച്ചഭക്ഷണത്തിന് പയർ, അത്താഴത്തിന് ലഘുഭക്ഷണം എന്നിവ ശീലിക്കുക.

Also Read: Ways To Reduce Belly Fat: വേനൽക്കാലത്ത് ഈ 5 കാര്യങ്ങൾ ശീലിക്കൂ.. വയറിലെ കൊഴുപ്പ് പെട്ടെന്ന് ഉരുക്കാം!

 

2. വ്യായാമം - വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൂടുതൽ ആരോ​ഗ്യകരമായിരിക്കും. വയർ കുറയ്ക്കുന്നതിനായി ഉചിതമായ വ്യായാമങ്ങൾ സ്വയം തിരഞ്ഞെടുത്ത് ചെയ്യുക. ജിമ്മിൽ പോകുകയോ മറ്റേതെങ്കിലും കായികയിനം പരിശീലിക്കുകയോ ചെയ്യാവുന്നതാണ്. 

3. നടത്തം - ദിവസവും നടക്കുന്നത് ശരീരത്തിലെയും വയറിലെയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതായത് ദിവസവും 10,000 അടി നടക്കണം. ഇത് വളരെ എളുപ്പമുള്ള വ്യായാമമാണ്. ഇത് ചെയ്യുന്നത് ഒരു ദിവസം 400 മുതൽ 500 കലോറി വരെ ഇല്ലാതാക്കാൻ സഹായിക്കും.

Also Read: Summer Tips: വേനൽ ചൂടിനെ ചെറുക്കാം, ശരീരം തണുപ്പിക്കാൻ ഇവ കഴിക്കാം

 

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ മറ്റു ചില വഴികൾ

* രാവിലെ എഴുന്നേറ്റ് വെറുംവയറ്റിൽ 1-2 ഗ്ലാസ് വെള്ളം കുടിച്ചാൽ മെറ്റബോളിസം വർദ്ധിക്കും.
* ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് വെള്ളം കുടിച്ചാൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയും.
* മധുരപലഹാരങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.
* പതുക്കെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക, അത് ദഹനം മെച്ചപ്പെടുത്തും.
* കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, ബർഗർ, പിസ്സ, ചീസ് മുതലായവ കഴിക്കുന്നത് ഒഴിവാക്കുക.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതു വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പ്രാവർത്തികമാക്കും മുൻപ് വൈദ്യോപദേശം തേടേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News