7th Pay Commission Latest News : അടിസ്ഥാന ശമ്പളം 26000 രൂപ വരെ ആകും കൂടെ ക്ഷാമബത്തയും; കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു

, എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ഡിഎ 2021 ജൂലൈയിൽ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തി

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 05:33 PM IST
  • ഫിറ്റ്‌മെന്റ് ഫാക്ടർ ഉൾപ്പെടുത്തിയാൽ അവർക്ക് അടിസ്ഥാന ശമ്പളത്തിൽ വർദ്ധനവ് ലഭിക്കും
  • ഫിറ്റ്‌മെന്റ് ഫാക്‌ടർ 2.57 ഇരട്ടിയിൽ നിന്ന് 3.68 ഇരട്ടിയാക്കിയേക്കും
  • അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ 540 രൂപയുടെ വർധന ഉണ്ടാവും
7th Pay Commission Latest News : അടിസ്ഥാന ശമ്പളം 26000 രൂപ വരെ ആകും കൂടെ ക്ഷാമബത്തയും; കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു

ശമ്പള വർദ്ധനവിനായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതാ ഒരു വാർത്ത. റിപ്പോർട്ടുകൾ പ്രകാരം 2022 ജൂലൈയിൽ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിക്കും.എല്ലാ വർഷവും മാർച്ച്, സെപ്തംബർ മാസങ്ങളിൽ ഡിഎ സംബന്ധിച്ച് കേന്ദ്രം പൊതുവെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത്  ഡിഎ തുകയിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ഡിഎ വർധന പുനഃസ്ഥാപിച്ചു.ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം, എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ഡിഎ 2021 ജൂലൈയിൽ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തി. ഇത് വീണ്ടും വർധിപ്പിക്കുകയും ജൂലൈ 1 മുതൽ എല്ലാ സർക്കാർ ജീവനക്കാർക്കും 31 ശതമാനം നിരക്കിൽ ഡിഎ ലഭിച്ചുതുടങ്ങുകയും ചെയ്തു.

ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; അടിസ്ഥാന ശമ്പളം 26,000മായി ഉയർത്തിയേക്കും

2022 ജനുവരി ഒന്നിന് സർക്കാർ ജീവനക്കാർക്ക് ഡിഎയിൽ മൂന്ന് തവണ വർദ്ധനവുണ്ടായി.2022 ജൂലൈ 1 മുതൽ ഡിഎയിലെ പുതിയ വർദ്ധനവ് പ്രാബല്യത്തിൽ വരും.ഡിഎ വർദ്ധനവ് പ്രാബല്യത്തിൽ വരുന്ന കാലയളവ് വരെ കുടിശ്ശിക ലഭിക്കും.

ഡിഎ വർധിപ്പിച്ചാൽ ഏഴാം ശമ്പള കമ്മിഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ 540 രൂപയുടെ
വർധന ഉണ്ടാവും. അടിസ്ഥാന ശമ്പളം 25,000 രൂപയാണെങ്കിൽ ഡിഎ വർദ്ധനവ് പ്രതിമാസം 750 രൂപയും അടിസ്ഥാന ശമ്പളം 50,000 രൂപ ലഭിക്കുന്നവർക്ക് പ്രതിമാസം 1,500 രൂപയും ഡിഎ വർധിക്കും.

ഡിഎ വർദ്ധനവിന് പുറമെ, ഫിറ്റ്‌മെന്റ് ഫാക്ടർ ഉൾപ്പെടുത്തിയാൽ അവർക്ക് അടിസ്ഥാന ശമ്പളത്തിൽ വർദ്ധനവ് ലഭിക്കും, കാരണം ഫിറ്റ്‌മെന്റ് ഫാക്ടറിലെ വർദ്ധനവിന് സർക്കാർ ഉടൻ അംഗീകാരം നൽകിയേക്കുമെന്ന ഊഹാപോഹങ്ങൾ ഉണ്ട്.ഫിറ്റ്‌മെന്റ് ഫാക്‌ടർ 2.57 ഇരട്ടിയിൽ നിന്ന് 3.68 ഇരട്ടിയാക്കണമെന്ന് സർക്കാർ ജീവനക്കാരുടെ സംഘടന ഏറെക്കാലമായി ആവശ്യപ്പെടുന്നു.

ALSO READ : 7th Pay Commission : സർക്കാർ ജീവനക്കാർ ശ്രദ്ധിക്കുക ; എൽടിസി നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

ആവശ്യം അംഗീകരിച്ചാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ കുറഞ്ഞ വേതനമോ അടിസ്ഥാന ശമ്പളമോ 18,000 രൂപയിൽ നിന്ന് 26,000 രൂപയാകും. മുമ്പ്, 2017 ൽ കേന്ദ്രം എൻട്രി ലെവലിൽ ശമ്പളം വർദ്ധിപ്പിച്ചിരുന്നു. അന്ന് അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News