തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പണമുപയോഗിച്ച് താഴെയിറക്കാന്‍ ശ്രമിക്കുന്നത് വഞ്ചനയെന്ന്‍ ശിവസേന....!!

രാജസ്ഥാന്‍  രാഷ്ട്രീയ പ്രതിസന്ധിയില്‍  പ്രതികരണവുമായി ശിവസേന...  

Last Updated : Jul 20, 2020, 07:36 PM IST
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പണമുപയോഗിച്ച് താഴെയിറക്കാന്‍ ശ്രമിക്കുന്നത് വഞ്ചനയെന്ന്‍  ശിവസേന....!!

മുംബൈ: രാജസ്ഥാന്‍  രാഷ്ട്രീയ പ്രതിസന്ധിയില്‍  പ്രതികരണവുമായി ശിവസേന...  

ജനങ്ങള്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച്  തിരഞ്ഞെടുത്ത് അധികാരത്തിലേറിയ സര്‍ക്കാരിനെ പണത്തിന്‍റെ സ്വാധീനമുപയോഗിച്ച്   താഴെയിറക്കാന്‍  ശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണെന്ന് ശിവസേന (ShivSena)  ആരോപിച്ചു. ടെലിഫോണ്‍ ചോര്‍ച്ച ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളെയാണ് പുറത്തു കൊണ്ടുവന്നിട്ടുള്ളത് എങ്കിലും ഫോണ്‍ ചോര്‍ത്തല്‍ വ്യക്തി  സ്വാതന്ത്ര്യത്തിന്‍മേലുള്ള  കൈകടത്തലാണെന്നും ശിവസേന ആരോപിച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയേക്കുറിച്ച് പ്രതികരിച്ചാണ് ശിവസേന മുഖപത്രമായ സാമനയില്‍  ഇത്തരമൊരു പരാമര്‍ശം. 

സഭാംഗങ്ങളെ വിലകൊടുത്തു വാങ്ങി സർക്കാർ അട്ടിമറിക്കുന്ന പ്രവണതയെ  ഒരു  കുറ്റകൃത്യമായി കാണേണ്ട സമയ൦ അതിക്രമിച്ചിരിയ്ക്കുകയാണ് എന്നും സാമനയിലൂടെ  ശിവസേന വ്യക്തമാക്കുന്നു.

Also read: BJPയിലേക്ക് കൂറുമാറാന്‍ സച്ചിന്‍ പൈലറ്റ് 35 കോടി വാഗ്ദാനം ചെയ്തിരുന്നു... ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ..!!

ഏത്  അടിയന്തര സാഹചര്യത്തിലാണ് ഗെഹ്‌ലോട്ട് സര്‍ക്കാരിന് ഇത്തരത്തില്‍ നേതാക്കളുടെ സംഭാഷണം കേള്‍ക്കേണ്ട  
സാഹചര്യ൦ ഉണ്ടായത്. എംഎല്‍എമാര്‍ക്ക് വിലകൂടുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടതായി  .
വന്നത്. സച്ചിന്‍ പൈലറ്റ് റിബല്‍ നിലപാട് സ്വീകരിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നും ശിവസേന ആരോപിച്ചു.

ഇത്തരം ആരോപണങ്ങളേക്കുറിച്ച് ബിജെപി എന്തുകൊണ്ടാണ്  പ്രതികരിക്കാന്‍ തയ്യാറാവാത്തതെന്നും ശിവസേന ചോദിച്ചു.  രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സാമൂഹ്യ, രാഷ്ട്രീയ, മാനസിക  സമ്മര്‍ദ്ദ൦ ചെലുത്തുക എന്ന തന്ത്രമാണ്  ബിജെപി പ്രയോഗിക്കുന്നതെന്നും ശിവസേന ആരോപിച്ചു 

 

 

Trending News