ചണ്ഡിഗണ്ഡ്: നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാനി വനിതയ്ക്ക് അതിർത്തിയിൽ ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റു. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇൻഡോ-പാക് അതിർത്തിയിൽ വച്ചാണ് വെടിയേറ്റത്.
ബിഎസ്എഫിന്റെ ബംഗാർ അതിർത്തിയിലാണ് യുവതി കടന്നു കയറാൻ ശ്രമിച്ചത്. പരിക്കേറ്റ യുവതിയെ അമൃതസറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും അവര് വകവയ്ക്കാതെ മുന്നോട്ട് നടക്കുകയായിരുന്നു. ഗുൽഷൻ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.