Capt Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ നിര്‍ണ്ണായക വാർത്താസമ്മേളനം നാളെ, പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും

പഞ്ചാബ് രാഷ്ട്രീയം  വഴിത്തിരിവില്‍.  ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ  നിര്‍ണ്ണായക വാർത്താസമ്മേളനം  നാളെ...

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 11:19 PM IST
  • മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒക്‌ടോബർ 27, ബുധനാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്.
  • അടുത്ത വർഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ് .
Capt  Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ നിര്‍ണ്ണായക വാർത്താസമ്മേളനം  നാളെ,  പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും

Chandigarh: പഞ്ചാബ് രാഷ്ട്രീയം  വഴിത്തിരിവില്‍.  ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ  നിര്‍ണ്ണായക വാർത്താസമ്മേളനം  നാളെ...

മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന  ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Capt Amarinder Singh)  ഒക്‌ടോബർ 27, ബുധനാഴ്ച  വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. ചണ്ഡീഗഡിലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽവച്ചാണ്  പത്രസമ്മേളനം നടത്തുക.   സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പത്രസമ്മേളനം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും തുക്രൽ പറഞ്ഞു.

നിര്‍ണ്ണായക വാര്‍ത്ത സമ്മേളനം സംബന്ധിച്ച വാര്‍ത്തകള്‍  പുറത്തുവന്നതോടെ  ക്യാപ്റ്റൻ അമരീന്ദർ സിംഗ്   തന്‍റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന തരത്തിലും  ഊഹങ്ങള്‍ പരക്കുന്നുണ്ട്.   അടുത്ത വർഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന  ഊഹാപോഹങ്ങൾ ശക്തമാണ് .

Also Read: Punjab Politics: കോണ്‍ഗ്രസിനോട് അങ്കം വെട്ടാന്‍ അമരീന്ദര്‍, പുതിയ പാര്‍ട്ടിയും വേണ്ടിവന്നാല്‍ BJPയുമായി സഖ്യവും

അതേസമയം,  "പഞ്ചാബ് ലോക് കോൺഗ്രസ്" എന്നാണ് എന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.   
പഞ്ചാബ്‌ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്ന അദ്ദേഹം,  ഇരുപത് എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.  കൂടാതെ, അകാലിദള്‍  വിമത നേതാക്കളുമായും അദ്ദേഹം സമ്പര്‍ക്കത്തിലാണ്  എന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.  ദീപാവലിക്ക് മുന്‍പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അമരീന്ദര്‍ സിംഗ് മുന്‍പേതന്നെ  വ്യക്തമാക്കിയിരുന്നു. 

Also Read: Captain Amarinder Singh: കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പിച്ചു..., കോണ്‍ഗ്രസിന്‍റെ അമരത്തുനിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്...!!

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

 

 

Trending News