ന്യൂഡല്‍ഹി:വിവാദ മത പ്രഭാഷകന്‍ സാക്കീര്‍ നായ്യിക്കിനെതിരായ നീക്കം കടുപ്പിച്ച് എന്‍ഐഎ,
ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ ലണ്ടനില്‍ കാണാതായ സംഭവത്തില്‍ വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പ്രതിചെര്‍ത്ത് എന്‍ഐഎ
അന്വേഷണം തുടങ്ങി,പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടികൊണ്ട് പോകലിന് പിന്നിലെന്ന് ആരോപിക്കുന്നു.
അവര്‍ ഇക്കാര്യം എന്‍ഐഎ യുടെ അന്വേഷണ സംഘത്തോടും പറഞ്ഞിട്ടുണ്ട്.
ലണ്ടനില്‍ പഠനത്തിനായി പോയ പെണ്‍കുട്ടിയെ ഏപ്രില്‍ മാസമാണ് കാണാതാകുന്നത്,മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍
ചെന്നൈ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുകയും ചെയ്തു.പിന്നാലെ പെണ്‍കുട്ടിയെ മതം മാറ്റിയെന്നും വിട്ട് കിട്ടാന്‍ ഒരു സംഘം പണം
ആവശ്യപെട്ടെന്നും മാതാപിതാക്കള്‍ പറയുകയും ചെയ്തു.
പെണ്‍കുട്ടിയെ കാണാതായ സംഭവവുമായി വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നതോടെ
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ ഇടപെടുകയും കേസ് ഏറ്റെടുക്കുന്നതിന് എന്‍ഐഎ യ്ക്ക് നിര്‍ദ്ദേശം നല്കുകയുമായിരുന്നു.
തുടര്‍ന്ന് എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.തട്ടി കൊണ്ട് പോകല്‍,ലൈംഗികമായി ചൂഷണം ചെയ്യല്‍,
തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഐഎ കേസ് രെജിസ്റ്റര്‍ ചെയ്തത്.സാക്കിര്‍ നായിക്ക് കേസില്‍ മൂന്നാം പ്രതിയാണ്.
Also Read:ഡല്‍ഹി കലാപ൦: ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍, ചുമത്തിയത് UAPA
നഫീസ്,ഗഫ്വാസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍,കേസിലെ പ്രതികള്‍ ബംഗ്ലാദേശിലെ ചില സംഘടനകളുമായി
ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്,അതുകൊണ്ട് തന്നെ ബംഗ്ലാദേശിലെ
മതപരമായി തീവ്ര നിലപാട് പുലര്‍ത്തുന്ന ചില സംഘടനകള്‍ എന്‍ഐഎ യുടെ നിരീക്ഷണത്തിലാണ്.
ഈ സംഘടനകളുമായി ബന്ധപെട്ട വിവരങ്ങള്‍ എന്‍ഐഎ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്.
ഈ സംഘടനകളും സാക്കിര്‍ നയിക്കും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചില നിര്‍ണ്ണായക വിവരങ്ങളും എന്‍ഐഎ യ്ക്ക് ലഭിച്ചതായാണ് വിവരം.