ഒരിക്കലെങ്കിലും പത്രസമ്മേളനം നടത്തൂ, ചോ​ദ്യ​ങ്ങ​ള്‍ ര​സ​മാ​ണ്; മോദിയെ പരിഹസിച്ച്‌ രാഹുല്‍

അധികാരമേറ്റ‌്‌ 1,​654 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി ഒരുതവണ പോലും വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല,​ രാഹുല്‍ ഗാന്ധി പറഞ്ഞു. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാധ്യമപ്രവ‌ര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും രസകരമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു. കൂടാതെ അദ്ദേഹം ഹൈദരാബാദില്‍ പങ്കെടുത്ത വാ‌ര്‍ത്താസമ്മേളനത്തിന്‍റെ ചിത്രങ്ങളും ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 

Last Updated : Dec 6, 2018, 01:51 PM IST
ഒരിക്കലെങ്കിലും പത്രസമ്മേളനം നടത്തൂ, ചോ​ദ്യ​ങ്ങ​ള്‍ ര​സ​മാ​ണ്; മോദിയെ പരിഹസിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പരിഹസിച്ച് കോ​ണ്‍​ഗ്ര​സ് അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി. 

തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചല്ലോ, ഇനി തന്‍റെ പാര്‍ട്ട്ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മോ​ദി ന​ട​ത്തു​ന്ന അ​മി​ത പ്ര​ചാ​ര​ണ​ങ്ങ​ളെ​ വിമര്‍ശിക്കുകയായിരുന്നു കോ​ണ്‍​ഗ്ര​സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അധികാരമേറ്റ‌്‌ 1,​654 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി ഒരുതവണ പോലും വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല,​ രാഹുല്‍ ഗാന്ധി പറഞ്ഞു. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാധ്യമപ്രവ‌ര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും രസകരമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു. കൂടാതെ അദ്ദേഹം ഹൈദരാബാദില്‍ പങ്കെടുത്ത വാ‌ര്‍ത്താസമ്മേളനത്തിന്‍റെ ചിത്രങ്ങളും ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 

രാജസ്ഥാനിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച വേളയിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ ട്വീറ്റ് ചെയ്തത്. ഇരു സംസ്ഥാനങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനായി മോദി പലതവണ എത്തിയിരുന്നു. 

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷം മോ​ദി ഇ​തേ​വ​രെ പ​ത്ര​സ​മ്മേ​ളനം നടത്തിയിട്ടില്ല. എ​ന്നാ​ല്‍ ചി​ല ദേ​ശീ​യ ചാ​ന​ലു​ക​ള്‍​ക്ക് അ​ദ്ദേ​ഹം അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു.

മുന്‍ യുപിഎ സര്‍ക്കാരിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് "മൗനി"യാണെന്ന് ബിജെപി കണക്കറ്റ് പരിഹസിച്ചിരുന്നു. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു. 

Trending News