പാര്‍ക്കിംഗിന് മണിക്കൂറിന് 80 രൂപ; നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി കേജരിവാള്‍ സര്‍ക്കാര്‍. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെ വാഹന പാര്‍ക്കിംഗ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കാറുകള്‍ക്ക് മണിക്കൂറിന് 80 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് മണിക്കൂറിന് 40 രൂപയുമാണ് പുതിയ നിരക്ക്. ഒരാഴ്ചത്തേക്കാണ് പുതിയ നിരക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Last Updated : Nov 10, 2017, 03:06 PM IST
പാര്‍ക്കിംഗിന് മണിക്കൂറിന് 80 രൂപ; നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി കേജരിവാള്‍ സര്‍ക്കാര്‍. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെ വാഹന പാര്‍ക്കിംഗ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കാറുകള്‍ക്ക് മണിക്കൂറിന് 80 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് മണിക്കൂറിന് 40 രൂപയുമാണ് പുതിയ നിരക്ക്. ഒരാഴ്ചത്തേക്കാണ് പുതിയ നിരക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 200 രൂപയാണ് ഫീസ്. ഒരു ദിവസത്തേക്ക് കാറിന് 400 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 200 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് 1000 രൂപയുമാണ് ഫീസ് ഈടാക്കുക. 

കൂടുതല്‍ പേരെ പൊതുഗതാഗത സൗകര്യങ്ങളിലേക്ക് കൊണ്ടു വന്ന് നിരത്തുകളിലെ സ്വകാര്യ വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധവും സജീവമാണ്. 

Trending News