Karnataka Assembly Elections 2023: തനിക്ക് ടിക്കറ്റ് നിഷേധിച്ചാല്‍ നഷ്ടം 20-25 സീറ്റുകള്‍!! അന്ത്യശാസനവുമായി ജഗദീഷ് ഷെട്ടര്‍

Karnataka Assembly Elections 2023:  നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ കാത്തിരിക്കും. സീറ്റ് നൽകിയില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും എന്നാണ്  ജഗദീഷ് ഷെട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത് 

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 10:42 PM IST
  • നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ കാത്തിരിക്കും. സീറ്റ് നൽകിയില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും എന്നാണ് ജഗദീഷ് ഷെട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്
Karnataka Assembly Elections 2023: തനിക്ക് ടിക്കറ്റ് നിഷേധിച്ചാല്‍ നഷ്ടം 20-25 സീറ്റുകള്‍!! അന്ത്യശാസനവുമായി ജഗദീഷ് ഷെട്ടര്‍

Karnataka Assembly Elections 2023: ഒരു തവണ കൂടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം നെഞ്ചിലേറ്റി  ടിക്കറ്റിനായി തന്‍റെ പരിശ്രമം തുടരുകയാണ് മുൻ മുഖ്യമന്ത്രി  ജഗദീഷ് ഷെട്ടര്‍.

"നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ താന്‍ കാത്തിരിക്കും. സീറ്റ് നൽകിയില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും. പ്രായപരിധി മാനദണ്ഡമാക്കിയാണ് എന്നെ ഒഴിവാക്കിയതെങ്കിൽ സ്ഥാനാർഥിപ്പട്ടികയിൽ 70 ഉം 75 ഉം വയസായവർ ഉണ്ട്. ഞാൻ പാർട്ടി വിടുമെന്ന് ഒരിയ്ക്കലും പറഞ്ഞിട്ടില്ല. എനിക്ക് ബിജെപി ടിക്കറ്റ് വേണമെന്ന് മാത്രമാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്",  ജഗദീഷ് ഷെട്ടര്‍. തന്‍റെ നിലപാട് വ്യക്തമാക്കി.

Also Read:  Delhi Liquor Policy Scam: ഡല്‍ഹിയില്‍ മദ്യ അഴിമതി നടന്നിട്ടില്ല,  ED, CBI കോടതിയെ തെറ്റിദ്ധരിപ്പിച്ചു, കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കേജ്‌രിവാള്‍

BJP ഇതിനോടകം 212  മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ  നിശ്ചയിച്ചു.  ഇനി വെറും 12 സീറ്റുകളാണ് ഒഴിവുള്ളത്. ആ അവസരത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് മുൻ മുഖ്യമന്ത്രി  ജഗദീഷ് ഷെട്ടര്‍. അതേസമയം, ഈ വിഷയത്തില്‍ ഷെട്ടറിനെ അനുനയിപ്പിക്കാന്‍  മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷിയുടെ ശ്രമവും വിഫലമായിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

Also Read:  Kedar Yog 2023: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാർ യോഗം, ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പണത്തിന്‍റെ പെരുമഴ!!

ഇത്തവണ സീറ്റില്ലെന്ന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവരും മുൻപ് ബിജെപി നേതൃത്വം ജഗദീഷ് ഷെട്ടറിനെ അറിയിച്ചിരുന്നു. ഇതോടെ കലാപക്കൊടി ഉയർത്തിയ അദ്ദേഹം, ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ പാർട്ടി സ്ഥാനാർഥിത്വം നൽകിയില്ലെങ്കിലും മത്സരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു.

അതേസമയം ജഗദീഷ് ഷെട്ടറിനായി അണികള്‍ തെരുവില്‍ ഇറങ്ങുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കാണുവാന്‍ സാധിക്കുന്നത്‌.  ഒപ്പം അദ്ദേഹത്തിന്  പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതോടെ ഹുബ്ബള്ളി ജില്ലയിൽ 19 ഭാരവാഹികൾ പാർട്ടി വിടുകയും ചെയ്തു. 

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതശല്യം ബിജെപിക്ക് കടുത്ത തലവേദനായി മാറിയിരിയ്ക്കുകയാണ്.  ജഗദീഷ് ഷെട്ടറിനായി ബിജെപി പ്രവർത്തകർ സംഘടിച്ചതോടെ ദേശീയനേതൃത്വം അക്ഷരാർഥത്തിൽ വെട്ടിലായിരിയിയ്ക്കുകയാണ്.  ഡൽഹിക്കു വിളിപ്പിച്ച് ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദ നേരിട്ട് സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പ്രഹ്ലാദ് ജോഷിയുടെ ശ്രമവും പരാജയപ്പെട്ട സ്ഥിതിയ്ക്ക് ഇനി എന്താകും എന്നാണ് പാര്‍ട്ടി നേതൃത്വവും അണികളും ഉറ്റു നോക്കുന്നത്. 
 
ചർച്ചക്കെത്തിയ പ്രഹ്ലാദ് ജോഷിയെ വരവേറ്റത് ബിജെപി പ്രവർത്തകരുടെ വൻ പ്രതിഷേധ പ്രകടനമാണ്.  വടക്കൻ കർണാടകയിൽ പാർട്ടി കെട്ടിപ്പടുക്കാൻ അദ്ദേഹം സഹിച്ച ത്യാഗങ്ങൾ ബിജെപി ദേശീയ നേതൃത്വം കാണാതെ പോകുന്നതിൽ അമർഷമുണ്ടെന്നു പ്രതിഷേധക്കാർ പറഞ്ഞു.

212 മണ്ഡലങ്ങളിലേക്കു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലം ഉൾപ്പടെ 12 മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.  മൂന്നാം ഘട്ട സ്ഥാനാർഥിപട്ടികയ്ക്കായി കാത്തിരിയ്ക്കുകയാണ് അണികള്‍... 
 
അതിനിടെ BJP യുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും.    , ജഗദീഷ് ഷെട്ടറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു മുതിർന്ന നേതാവ് സിദ്ധരാമയ്യ ഇതിനോടകം രംഗത്തെത്തി. ഷെട്ടറിനോട്‌ കാണിച്ചത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News