മ​ഹാ​രാ​ഷ്ട്ര​യും ഹ​രി​യാ​ന​യും ബി​ജെ​പിയ്ക്കൊപ്പം!!

നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്രയിലും ഹ​രി​യാ​നയിലും ബിജെപി വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് എ​ക്സി​റ്റ് പോ​ള്‍ ഫലങ്ങള്‍ പുറത്ത്...

Last Updated : Oct 22, 2019, 02:00 PM IST
മ​ഹാ​രാ​ഷ്ട്ര​യും ഹ​രി​യാ​ന​യും ബി​ജെ​പിയ്ക്കൊപ്പം!!

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്രയിലും ഹ​രി​യാ​നയിലും ബിജെപി വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് എ​ക്സി​റ്റ് പോ​ള്‍ ഫലങ്ങള്‍ പുറത്ത്...

ഹ​രി​യാ​നയില്‍ ബി​ജെ​പി വന്‍ വിജയം നേടുമ്പോള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം 200ല്‍ അധികം  സീറ്റുകള്‍ നേ​ടു​മെ​ന്നുമാണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ചനം. ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി​ 70-ല്‍ ​അ​ധി​കം സീ​റ്റു​ക​ള്‍ നേടുമെന്നാണ് പ്ര​വ​ചനം.

ഇ​ന്ത്യാ ടു​ഡേ-​ആ​ക്സി​സ് മൈ ​ഇ​ന്ത്യ എ​ക്സി​റ്റ് പോ​ള്‍ പ്ര​കാ​രം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം 166-194 സീ​റ്റു​ക​ള്‍ നേ​ടി അ​ധി​കാ​രം നി​ല​നി​ര്‍​ത്തും. കോ​ണ്‍​ഗ്ര​സ്- എ​ന്‍​സി​പി സ​ഖ്യം 72-90 സീ​റ്റു​ക​ളും മ​റ്റ് പാ​ര്‍​ട്ടി​ക​ള്‍ 22-34 സീ​റ്റു​ക​ളും നേ​ടും. 

ടൈം​സ് നൗ ​എ​ക്സി​റ്റ് പോ​ളി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന് 230 സീ​റ്റു​ക​ളാ​ണു പ്ര​വ​ചി​ക്കു​ന്ന​ത്. എ​ബി​പി ന്യൂ​സ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് 204 സീ​റ്റ് പ്ര​വ​ചി​ക്കു​ന്നു. 

എ​ന്‍​ഡി​ടി​വി​യാ​ക​ട്ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി-​ശി​വ​സേ​നാ സ​ഖ്യ​ത്തി​ന് 211 സീ​റ്റു​ക​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി സ​ഖ്യം 64 സീ​റ്റി​ല്‍ ഒ​തു​ങ്ങു​മെ​ന്നും എ​ന്‍​ഡി​ടി​വി എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ചി​ക്കു​ന്നു. എ​ന്‍​ഡി​ടി​വി ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി​ക്ക് 66 സീ​റ്റും കോ​ണ്‍​ഗ്ര​സി​ന് 14 സീ​റ്റും പ്ര​വ​ചി​ക്കു​ന്നത്.   

ന്യൂ​സ് എ​ക്സ്-​പോ​ള്‍​സ്ട്രാ​റ്റ് എ​ക്സി​റ്റ് പോ​ളി​ല്‍ ബി​ജെ​പി-​സേ​ന സ​ഖ്യം 188-200 സീ​റ്റു​ക​ള്‍ നേ​ടും. ടി​വി 9 മ​റാ​ത്തി-​സി​സെ​റോ എ​ക്സി​റ്റ് പോ​ള്‍ പ്ര​കാ​രം ബി​ജെ​പി-​സേ​ന സ​ഖ്യ​ത്തി​ന് 197 സീ​റ്റു​ക​ളും, സി​എ​ന്‍​എ​ന്‍ ന്യൂ​സ് 18-ഇ​പ്സോ​സ് എ​ക്സി​റ്റ് പോ​ളി​ല്‍ ബി​ജെ​പി-​സേ​ന സ​ഖ്യ​ത്തി​ന് 243 സീ​റ്റു​ക​ളു​മാ​ണു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് എ​ന്‍​സി​പി സ​ഖ്യ​ത്തി​ന് 41, മ​റ്റു​ള്ള​വ​ര്‍​ക്കു നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് സി​എ​ന്‍​എ​ന്‍ ന്യൂ​സ് 18-ഇ​പ്സോ​സ് എ​ക്സി​റ്റ് പോ​ള്‍.

ഹ​രി​യാ​ന​യി​ല്‍ ഇ​ന്ത്യാ ന്യൂ​സ്-​പോ​ള്‍​സ്ട്രാ​റ്റ് എ​ക്സി​റ്റ് പോ​ളി​ല്‍ ബി​ജെ​പി​ക്ക് 75-80 സീ​റ്റ് പ്ര​വ​ചി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സ് 9-12 സീ​റ്റു​ക​ളി​ല്‍ ഒ​തു​ങ്ങു​മെ​ന്നും എ​ക്സി​റ്റ് പോ​ളി​ല്‍ പ​റ​യു​ന്നു. റി​പ്പ​ബ്ളി​ക് ജ​ന്‍​കി ബാ​ത്ത് എ​ക്സി​റ്റ് പോ​ള്‍ പ്ര​കാ​രം ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി​ക്ക് 52-63 സീ​റ്റു​ക​ളും കോ​ണ്‍​ഗ്ര​സി​ന് 15-19 സീ​റ്റു​ക​ളു​മാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ക്സി​റ്റ് പോ​ള്‍ പ്ര​കാ​രം മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരമുറപ്പിച്ചിരിക്കുകയാണ്.
അധികാരത്തില്‍ തിരിച്ചെത്താനുള്ള ലക്ഷ്യത്തോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിനിടയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് ബിജെപി വോട്ട് തേടിയത്.

More Stories

Trending News