തിരിച്ചടി: സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

പാക് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.  

Last Updated : Feb 26, 2019, 04:47 PM IST
തിരിച്ചടി: സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മിന്നലാക്രമണത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് യോഗം വിളിച്ചിരിക്കുന്നത്. 

ഇന്ന് വൈകുന്നേരം അഞ്ചിനാണ് യോഗം ചേരുന്നത്. രാവിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ പങ്കെടുത്തതിനു ശേഷമാണ് സുഷമ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

പാക് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെ പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. വ്യോമസേനയുടെ മിന്നലാക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവുമായും കൂടിക്കാഴ്ച നടത്തി. 

ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മിന്നലാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പ്രധാനമന്ത്രി ഇരുവരെയും അറിയിച്ചു. ഡല്‍ഹിയില്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതിയുമായും ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയത്.

Trending News