Indian Railways Update: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവുകൾ ഉടന്‍ നടപ്പാക്കാന്‍ സാധ്യത

കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല,  കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിച്ചതിനൊപ്പം പല സൗകര്യങ്ങളും നടപ്പാക്കി വരികയാണ്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 10:21 AM IST
  • മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ വീണ്ടും ആലോചിക്കുകയാണ്
Indian Railways Update: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവുകൾ ഉടന്‍ നടപ്പാക്കാന്‍ സാധ്യത

Indian Railways IRCTC Update: കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും രാജ്യം കരകയറുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയും വ്യത്യസ്തമല്ല,  കൊറോണ കാലത്ത് നിര്‍ത്തി വച്ച ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുന:സ്ഥാപിച്ചതിനൊപ്പം പല സൗകര്യങ്ങളും നടപ്പാക്കി വരികയാണ്.

രാജ്യത്തിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന ഇന്ത്യന്‍ റെയില്‍വേയെയാണ് ഗതാഗതത്തിനായി ഏറെപ്പേരും ആശ്രയിക്കുന്നത്. കൊറോണയുടെ പ്രഹരം ശമിച്ചപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഒട്ടു മിക്ക സേവനങ്ങളും പുനഃസ്ഥാപിച്ചു.  ട്രെയിനുകളില്‍ ഭക്ഷണം വിതരണം, പുതപ്പ്, ഷീറ്റ് വിതരണം തുടങ്ങി ഒട്ടുമിക്ക അത്യാവശ്യ സേവനങ്ങള്‍  റെയിൽവേ ആരംഭിച്ചു. കൂടാതെ, റെയില്‍വേ നല്‍കുന്ന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും നടത്തുന്നുണ്ട്.  

Also Read:  Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?  

എന്നിരുന്നാലും, ഈ അവസരത്തില്‍  ഒരു പ്രധാന കാര്യത്തിനായുള്ള കാത്തിരുപ്പ് നീളുകയാണ്.   അതായത് റെയിൽവേയിൽ മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ഇളവുകൾ സംബന്ധിച്ച കാത്തിരിപ്പാണ് നീളുന്നത്. അടുത്തിടെ, യാത്രാ നിരക്കിൽ മുതിർന്ന പൗരന്മാർക്ക് ഒരു തരത്തിലുള്ള ഇളവും നൽകാൻ സാധിക്കില്ല എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ വ്യക്തമാക്കിയിരുന്നു.  

Also Read:  Indian Railways: യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി    

എന്നാല്‍, ഇപ്പോള്‍ ആ തീരുമാനത്തില്‍ ചെറിയ മാറ്റമാണ് വന്നിരിയ്ക്കുന്നത്‌. അതായത്, മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ വീണ്ടും ആലോചിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ ആനുകൂല്യങ്ങള്‍  ജനറൽ, സ്ലീപ്പർ ക്ലാസുകളില്‍ മാത്രമേ ലഭിക്കൂ എന്നും സൂചനയുണ്ട്. കൂടാതെ,  മുതിർന്ന പൗരൻമാരുടെ ഇളവിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തി 70 വയസിനു മുകളിലുള്ളവർക്ക് മാത്രമായി ടിക്കറ്റ് ഇളവ്  നല്‍കാനും റെയില്‍വേ ആലോചിയ്ക്കുന്നുണ്ട്.  മുന്‍പ് ഈ ആനുകൂല്യങ്ങള്‍  58 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്കും 60 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കുമായിരുന്നു ലഭിച്ചിരുന്നത്. 

സ്ത്രീകൾക്ക് 50 ശതമാനം ഇളവിന് അർഹതയുണ്ടെങ്കിൽ, പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും എല്ലാ ക്ലാസുകളിലും 40 ശതമാനം കിഴിവ് ലഭിക്കും. ഇളവുകൾ നോൺ എസി യാത്രയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് റെയിൽവേയുടെ പരിഗണനയിലുള്ള മറ്റൊരു വ്യവസ്ഥ.

 കഴിഞ്ഞ രണ്ടു വർഷമായി  റെയിൽവേയുടെ വരുമാനം 2019-20 നെ അപേക്ഷിച്ച് വളരെ  കുറവാണ്. കൊറോണ മഹാമാരി റെയിൽവേയുടെ  സാമ്പത്തിക സ്ഥിതിയിലും കാര്യമായ സ്വാധീനം ചെലുത്തിയാണ് കടന്നുപോയത്. ഈ പ്രതിസന്ധി മറികടക്കുക  റെയിൽവേ സംബന്ധിച്ച്‌ അനിവാര്യമാണ്, അതിനാലാണ് പൗരന്മാർ ഉൾപ്പെടെ നിരവധി വിഭാഗങ്ങൾക്ക് യാത്രാ നിരക്കിൽ ഇളവ് അനുവദിക്കുന്നത് വൈകിയത്.   

അതേസമയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ റെയിൽവേ നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്. അടുത്തിടെ പ്രീമിയം ട്രെയിനുകളുടെ കാറ്ററിംഗ് സേവന നിരക്കിൽ മാറ്റം വരുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ച്‌ മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ, ട്രെയിനുകളിൽ ഭക്ഷണത്തിന് വില കൂടും. അതായത് 50 രൂപ സർവീസ് ചാർജായി നൽകേണ്ടിവരും. അതേസമയം, നിങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്താലും ട്രെയിനിൽ തന്നെ ഓർഡർ ചെയ്താലും ചായയുടെയും കാപ്പിയുടെയും വില എല്ലാ യാത്രക്കാർക്കും തുല്യമായിരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News