​ISRO's LVM3 Rocket: വൺ വെബിന്റെ 36 ഉപ​ഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ എൽവിഎം-3 വിക്ഷേപിച്ചു

LVM3 Launched: വൺ വെബ് കമ്പനിയുടെ ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണ് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് നടത്തിയത്. 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 09:59 AM IST
  • ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്.
  • 2022 ഒക്ടോബർ 23 ന് എൻ‌എസ്ഐഎൽ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.
  • ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ജിഎസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്റെ പരിഷ്കൃത രൂപമാണ് എൽവിഎം 3.
​ISRO's LVM3 Rocket: വൺ വെബിന്റെ 36 ഉപ​ഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ എൽവിഎം-3 വിക്ഷേപിച്ചു

ചെന്നൈ: ബ്രിട്ടീഷ് കമ്പനി വൺ വെബിന്റെ 36 ഉപ​ഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) ലോഞ്ച് വെഹിക്കിൾ മാർക്ക് 3 – എം3 (എൽവിഎം 3 –എം3) വിക്ഷേപിച്ചു. രാവിലെ ഒൻപത് മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 വിക്ഷേപിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ LVM3 റോക്കറ്റാണ് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. വൺ വെബ് ഇന്ത്യ -2 ദൗത്യത്തിനുള്ള കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 8.30 ന് തന്നെ തുടങ്ങിയിരുന്നു. വൺ വെബിന് വേണ്ടി വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന രണ്ടാമത്തെ ദൗത്യമാണിത്. 

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. 2022 ഒക്ടോബർ 23 ന് എൻ‌എസ്ഐഎൽ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ജിഎസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്റെ പരിഷ്കൃത രൂപമാണ് എൽവിഎം 3. എൽവിഎം 3യിലൂടെ 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണു 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നത്. 

Also Read: Rahul Gandhi: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തമാക്കി കോൺ​ഗ്രസ്; രാജ്ഘട്ടിൽ സത്യഗ്രഹം, സംസ്ഥാനങ്ങളിലും പ്രതിഷേധം

വൺ വെബ് കമ്പനിയുടെ ഇതുവരെയുള്ള 18–ാമത്തെയും ഈ വർഷത്തെ മൂന്നാമത്തെയും ദൗത്യമാണ് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് വൺ വെബ് ലക്ഷ്യമിടുന്നത്. വിക്ഷേപണത്തറയിൽ നിന്നു ഉയർന്ന് 20 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്നതാണ് ലക്ഷ്യം. ഭാരതി എന്റർപ്രൈസസാണ് വൺ വെബിന്റെ പ്രധാന നിക്ഷേപകരും ഓഹരി ഉടമയും. ഇതുവരെയുള്ള 17 ദൗത്യങ്ങളിലൂടെ 582 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപ​ഗ്രഹങ്ങളുടെ എണ്ണം 618 ആകും. പദ്ധിതയുടെ ഒന്നാഘട്ടം ഇതോടെ പൂർത്തിയാകും. ഈ വര്‍ഷം തന്നെ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ തുടങ്ങുമെന്നും വണ്‍ വെബ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News