ഗുജറാത്ത് എം​​എ​​ൽ​​എ​​മാ​​ര്‍ താമസിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ഐടി റെയ്ഡ്

ആദായ നികുതിവകുപ്പ് ഇന്നു രാവിലെ കര്‍ണ്ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍  റെയ്ഡ് നടത്തി. അവിടെയാണ് ബിജെപി സര്‍ക്കാരിന്‍റെ ഭീഷണിയെ തുടര്‍ന്ന്‍ കര്‍ണാടകയില്‍ അഭയം തേടിയ ഗുജറാത്തില്‍ നിന്നുള്ള 44 കോണ്‍ഗ്രസ്‌ എം​​എ​​ൽ​​എ​​മാ​​ര്‍ താമസിക്കുന്നത്. 

Last Updated : Aug 2, 2017, 11:17 AM IST
ഗുജറാത്ത് എം​​എ​​ൽ​​എ​​മാ​​ര്‍ താമസിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ഐടി റെയ്ഡ്

ബെംഗളൂരു: ആദായ നികുതിവകുപ്പ് ഇന്നു രാവിലെ കര്‍ണ്ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍  റെയ്ഡ് നടത്തി. അവിടെയാണ് ബിജെപി സര്‍ക്കാരിന്‍റെ ഭീഷണിയെ തുടര്‍ന്ന്‍ കര്‍ണാടകയില്‍ അഭയം തേടിയ ഗുജറാത്തില്‍ നിന്നുള്ള 44 കോണ്‍ഗ്രസ്‌ എം​​എ​​ൽ​​എ​​മാ​​ര്‍ താമസിക്കുന്നത്. കര്‍ണ്ണാടക മന്ത്രി ഡി.കെ. ശിവകുമാറിനാണു കോണ്‍ഗ്രസ്‌ എം​​എ​​ൽ​​എ​​മാ​​രുടെ താമസത്തിന്‍റെ ചുമതല.

റിസോര്‍ട്ടിനു പുറമെ ഡി.കെ. ശിവകുമാറിന്‍റെ ബംഗളൂരുവിലെ വീട്ടിലും, അദ്ദേഹത്തിന്‍റെ സഹോദരനും കനകപുര എംപിയുമായ ഡി.കെ.സുരേഷിന്‍റെ വീട്ടിലും റെയിഡ് നടന്നു.  സിആര്‍പിഎഫ് അകമ്പടിയോടെയെത്തിയ 10 ഉദ്യോഗസ്ഥരാണ് രാവിലെ റിസോര്‍ട്ടില്‍ എത്തി എം​​എ​​ൽ​​എ​​മാ​​ര്‍ താമസിക്കുന്ന മുറികളില്‍ റെയിഡ് നടത്തിയത്.  ഇതിനുപിന്നില്‍ രാഷ്ടീയ വൈരാഗ്യമാണ് എന്നാണ് കണക്കാക്കുന്നത്. 

Trending News