ഭൂമി പൂജയ്ക്ക് മണിക്കൂറുകൾ മാത്രം; മോഹൻ ഭഗവത് അയോധ്യയിലെത്തി

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ്.    

Last Updated : Aug 5, 2020, 02:30 AM IST
ഭൂമി പൂജയ്ക്ക് മണിക്കൂറുകൾ മാത്രം; മോഹൻ ഭഗവത് അയോധ്യയിലെത്തി

ലഖ്നൗ:  രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.  ഭൂമിപൂജയിൽ പങ്കെടുക്കാൻ ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭഗവത് അയോധ്യയിലെത്തിയിട്ടുണ്ട്.  

പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സാക്ഷ്യം വഹിക്കും. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ്.  

Also read: പാക് നടപടി അസംബന്ധം; രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ 

വിവിധ സന്യാസി പരമ്പരകളുടെ പ്രതിനിധികളായ 135 പേര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കുമെന്നാണ് റിപ്പോർട്ട്. ചടങ്ങിൽ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നൽകിയത് കേസ് കോടത്തിയിലെത്തിച്ച ഇഖ്ബാൽ അൻസാരിക്കാണ്.  അദ്ദേഹവും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.   

മൂന്ന് നിലകൾ, 280 അടി വീതി, 300 അടി നീളം , 161 അടി ഉയരം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മണിക്കൂറുകൾക്കുള്ളിൽ ശിലാസ്ഥാപനം നടത്താൻ പോകുന്നത്. 

Trending News