പാക് നടപടി അസംബന്ധം; രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ

പുതിയ ഭൂപടത്തിന് നിയമസാധുതയില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത ആർജിക്കാൻ പാക്കിസ്ഥാന് കഴിയില്ലയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.    

Last Updated : Aug 5, 2020, 01:13 AM IST
പാക് നടപടി അസംബന്ധം; രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ

ന്യുഡൽഹി: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാക് ഇറക്കിയ പുതിയ ഭൂപടത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്ത്.  പുതിയ ഭൂപടം ശ്രദ്ധിച്ചുവെന്നും ഈ നീക്കം അസംബന്ധമാണെന്നും കേന്ദ്രം പ്രതികരിച്ചു.   

Also read: അഫ്ഗാൻ ജയിലിൽ തീവ്രവാദി ആക്രമണം നടത്തിയത് മലയാളി ഭീകരൻ..! 

ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് പാക്കിസ്ഥാൻ നടത്തിയിരിക്കുന്നതെന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഗുജറാത്തിലേയും അവകാശവാദം പാക്കിസ്ഥാന് സമർത്ഥിക്കാൻ കഴിയില്ലയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.  മാത്രമല്ല പുതിയ ഭൂപടത്തിന് നിയമസാധുതയില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത ആർജിക്കാൻ പാക്കിസ്ഥാന് കഴിയില്ലയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

Also read: വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി കല്യാണി, ചിത്രങ്ങൾ കാണാം...

ഈ നീക്കം പാക്കിസ്ഥാന്റെ അഹമ്മതി മാത്രമാണെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ നടപടിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.  കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരും ലഡാക്കും ഉള്‍പ്പെടുത്തിയാണ് പാകിസ്ഥാൻ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.  ഇതുമാത്രമല്ല ഗുജറാത്തിലെ ജുനഗഡും (Junagadh), സര്‍ ക്രീക്കും (Sir Creek)പാകിസ്ഥാന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Article 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ പാക്കിസ്ഥാന്റെ പ്രകോപനമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.   

Trending News