വേണമെങ്കില്‍ പാക് അ​ധീ​ന കശ്മീര്‍ വിഷയത്തില്‍ ച​ര്‍​ച്ച​യാ​കാം: രാ​ജ്നാ​ഥ് സിംഗ്

കശ്മീര്‍ വിഷയത്തില്‍ പാ​ക്കി​സ്ഥാ​നെ​തി​രേ നിലപാട് കടുപ്പിച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

Last Updated : Aug 18, 2019, 04:55 PM IST
വേണമെങ്കില്‍ പാക് അ​ധീ​ന കശ്മീര്‍ വിഷയത്തില്‍ ച​ര്‍​ച്ച​യാ​കാം: രാ​ജ്നാ​ഥ് സിംഗ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാ​ക്കി​സ്ഥാ​നെ​തി​രേ നിലപാട് കടുപ്പിച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നിയൊരു ച​ര്‍​ച്ച പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​നെക്കു​റി​ച്ച്‌ മാ​ത്ര​മാ​യി​രി​ക്കുമെന്ന് രാ​ജ്നാ​ഥ് സിം​ഗ് വ്യക്തമാക്കി.

ജ​മ്മു-കശ്മീരി​ന്‍റെ വി​ക​സ​ന​ത്തി​നാ​യാ​ണ് ആ​ര്‍​ട്ടി​ക്കി​ള്‍ 370 റദ്ദാക്കിയത്. എന്നാല്‍, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും മറ്റു വ​ഴി​യൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടേ​യും വാ​തി​ലി​ല്‍ അ​വ​ര്‍ മു​ട്ടു​ക​യാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പരി​ഹ​സി​ച്ചു. 

കൂടാതെ, പാക്കിസ്ഥാനുമായി ഇ​നി ഒരു ച​ര്‍​ച്ച, അവര്‍ ഭീ​ക​ര​വാദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തി​യാ​ലേ സാ​ധ്യ​മാ​കൂ​വെ​ന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തേയും അദ്ദേഹം പരിഹസിച്ചു. 
ബലാകോട്ട് ആക്രമണത്തിനെക്കാൾ വലിയ ആക്രമണത്തിന് ഇന്ത്യ പദ്ധതിയിടുന്നുവെന്ന് പാക് പ്രധാനമന്ത്രി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ബലാകോട്ടിൽ ഇന്ത്യ എന്താണ് ചെയ്തതെന്ന്  അദ്ദേഹം അംഗീകരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്, രാ​ജ്നാ​ഥ് സിംഗ് പറഞ്ഞു.

 

 

Trending News