പ്രക്ഷോഭം ഫലം കണ്ടു; ജെല്ലിക്കെട്ട് നടത്താനുള്ള ഓര്‍ഡിനന്‍സ്‌ ഗവര്‍ണര്‍ അംഗികരിച്ചു

മൂന്നു വർഷം നീണ്ട നിരോധത്തിനൊടുവിൽ തമിഴ്നാട്ടിൽ നാളെ ജെല്ലിക്കെട്ട് കളങ്ങൾ വീണ്ടും ഉണരും.  ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സിൽ ഗവർണർ വിദ്യാസാഗർ റാവു ഒപ്പുവെച്ചതോടെയാണ് നടപടി.

Last Updated : Jan 21, 2017, 06:08 PM IST
പ്രക്ഷോഭം ഫലം കണ്ടു; ജെല്ലിക്കെട്ട് നടത്താനുള്ള ഓര്‍ഡിനന്‍സ്‌ ഗവര്‍ണര്‍ അംഗികരിച്ചു

ചെന്നൈ: മൂന്നു വർഷം നീണ്ട നിരോധത്തിനൊടുവിൽ തമിഴ്നാട്ടിൽ നാളെ ജെല്ലിക്കെട്ട് കളങ്ങൾ വീണ്ടും ഉണരും.  ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സിൽ ഗവർണർ വിദ്യാസാഗർ റാവു ഒപ്പുവെച്ചതോടെയാണ് നടപടി.

ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ചെന്നൈ മറീന ബീച്ചില്‍ വിദ്യാര്‍ഥിയുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജെല്ലിക്കെട്ട് നടക്കും.മധുരൈയിലെ അളങ്കനല്ലൂരില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍. മധുരൈയ്ക്ക് പുറമെ കോയമ്പത്തൂരിലും ജെല്ലിക്കെട്ട് നടക്കും. മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉള്‍പ്പടെയുള്ളവര്‍ മധുരയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Trending News