ദ്രാവിഡ മോഡല്‍ പ്രസംഗത്തിലില്ല, ഗവർണർ ഇറങ്ങിപ്പോയി; തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ

Governor RN Ravi: ഇതിന് പിന്നാലെ ഗവർണർ വിട്ട് കളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പരിഭാഷയില്‍ നിയമസഭയിൽ വായിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 03:19 PM IST
  • ഇതിന് പിന്നാലെ ഗവർണർ വിട്ട് കളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പരിഭാഷയില്‍ നിയമസഭയിൽ വായിച്ചു
  • ഈ ഖണ്ഡികയിൽ കരുണാനിധിയുടെ പേര് ഗവര്‍ണര്‍ വായിച്ചുമില്ല
  • തമിഴ്നാട്ടിലെ ക്രമസമാധാന നില പ്രതിപാദിക്കുന്ന ഭാഗവും ഗവര്‍ണര്‍ പ്രസംഗത്തിൽ നിന്നും ഒഴിവാക്കി
ദ്രാവിഡ മോഡല്‍ പ്രസംഗത്തിലില്ല, ഗവർണർ ഇറങ്ങിപ്പോയി; തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ

ചെന്നൈ:  നയപ്രഖ്യാപന പ്രസംഗത്തിനിടെ തമിഴ്‌നാട് നിയമസഭയിൽ നിന്നും ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയി. പെരിയാര്‍, ബി.ആര്‍. അംബേദ്കര്‍, കെ. കാമരാജ്, അണ്ണാദുരൈ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം പ്രസംഗത്തിൽ വായിക്കാതെ ഒഴിവാക്കിയതോടെ വലിയ ബഹളത്തിനാണ്  സഭ സാക്ഷ്യം വഹിച്ചത്. 
പ്രസംഗത്തിലെ 65-ാം ഖണ്ഡികയിലെ ദ്രാവിഡ മോഡല്‍ എന്ന പ്രയോഗവും ഗവര്‍ണര്‍ വായിച്ചില്ല.

ഇതിന് പിന്നാലെ ഗവർണർ വിട്ട് കളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പരിഭാഷയില്‍ നിയമസഭയിൽ വായിച്ചു. പെരിയാറിന്റേയും അംബേദ്കറുടേയും കാമരാജിന്റേയും അണ്ണാദുരയുടേയും കരുണാനിധിയുടേയും സിദ്ധാന്തങ്ങളും ആശയങ്ങളും പിന്‍തുടരുന്ന സര്‍ക്കാര്‍ ദ്രാവിഡ മോഡല്‍ ഭരണമാണ് കാഴ്ചവെക്കുന്നത് എന്ന ഭാഗമാണ് ഗവർണർ ഒഴിവാക്കിയത്. ഈ ഖണ്ഡികയിൽ  കരുണാനിധിയുടെ പേര് ഗവര്‍ണര്‍ വായിച്ചുമില്ല.

തമിഴ്നാട്ടിലെ ക്രമസമാധാനനില പ്രതിപാദിക്കുന്ന ഭാഗവും ഗവര്‍ണര്‍ പ്രസംഗത്തിൽ നിന്നും ഒഴിവാക്കി. ഇതിനിടിയിൽ പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രമേയം പാസാക്കി. 

തമിഴ്‌നാട് എന്നതിന് പകരം സംസ്ഥാനത്തിന്റേ പേര്  തമിഴകം എന്നാക്കണമെന്ന ആര്‍.എന്‍. രവിയുടെ പ്രസ്താവനയ്‌ക്കെതിരെ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഡി.എം.കെയ്ക്ക് പുറമേ കോണ്‍ഗ്രസും സി.പി.ഐയും സി.പി.എമ്മും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News