വിവാദ പരാമര്‍ശം: ബിപ്ലവിനെ നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

ബിപ്ലബ് കുമാര്‍ ദേബിനോട് മേയ് രണ്ടാം തീയ്യതി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കാണണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അറിയിച്ചു.

Last Updated : Apr 30, 2018, 10:11 AM IST
വിവാദ പരാമര്‍ശം: ബിപ്ലവിനെ നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിപ്ലബിന്‍റെ അടുത്തകാലത്തുണ്ടായിട്ടുള്ള വിവാദപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിളിപ്പിച്ചിരിക്കുന്നത്.

ബിപ്ലബ് കുമാര്‍ ദേബിനോട് മേയ് രണ്ടാം തീയ്യതി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കാണണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അറിയിച്ചു.  കഴിഞ്ഞ മാസമാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്‌.  

മഹാഭാരതകാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു, മുന്‍ ലോക സുന്ദരി ഡയാന ഹെയ്ഡന് 'ഇന്ത്യന്‍ സൗന്ദര്യമില്ല', മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരാന്‍ പാടില്ലയെന്നും സിവില്‍ എന്‍ജിനീയര്‍മാര്‍ വേണം സിവില്‍ സര്‍വീസില്‍ ചേരാന്‍ തുടങ്ങി സമീപകാലത്ത് ബിപ്ലബ് നടത്തിയ പല പരാമര്‍ശങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതുറന്നത്. 

Trending News