ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ പ്രീതി തങ്ങളുടെ രാജ്യത്ത് ഉണ്ടാക്കി വെക്കുന്ന പൊല്ലാപ്പുകളെ കുറിച്ച് മോദിയോട് തന്നെ പരാതിപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഹിരോഷിമയിൽ എത്തിയപ്പോഴാണ് മോദി തരംഗം സൃഷ്ടിക്കുന്ന തലവേദനകളെക്കുറിച്ച് തമാശ രൂപേണ ബൈഡനും ആൽബനീസും പരാതി ഉയർത്തിയത്.
എതിർപ്പ്, വിവാദം, മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ് ഔദ്യോഗിക സന്ദർശനത്തിന് എത്തുന്ന അവസരങ്ങളിൽലെല്ലാം പ്രധാനമന്ത്രി മോദി പ്രസംഗിക്കുന്ന പരിപാടികളിൽ എത്തുന്നതിന് വേണ്ടി ജനങ്ങളുടെ അപേക്ഷാപ്രവാഹമാണ് തങ്ങൾ നേരിടുന്നതെന്ന് ഇരുവരും പറഞ്ഞു. ജി7 ഉച്ചകോടി കഴിഞ്ഞതിനു പിന്നാലെ പാപുവ ന്യൂഗിനി സന്ദർശിക്കുന്ന മോദി ഓസ്ട്രേലിയയിൽ തിങ്കളാഴ്ച്ച ഔദ്യോഗിക സന്ദർശനത്തിന് വേണ്ടി പോകുന്നുണ്ട്. അവിടെ വെച്ച് ഓസ്ട്രേലിയൻ സിഇഒമാരുമായും പ്രശസ്തരായ വ്യവസായികളുമായും മോദി കൂടിക്കാഴ്ച്ച നടത്തും.
ALSO READ: എസ്ബിഐയിൽ സ്പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദ വിവരങ്ങൾ അറിയാം
ഒപ്പം സിഡ്നിയിൽ വെച്ചു നടക്കുന്ന ഒരു ചടങ്ങിൽ ഇന്ത്യൻ വംശജരുമായി സംവദിക്കും.കൂടാതെ പ്രസിജന്റ് ബൈഡന്റെ ക്ഷണം സ്വീകരിച്ച് ജൂൺ മാസത്തിൽ യുഎസും സന്ദർശിക്കാൻ തയ്യാറെടുക്കുകയാണ് മോദി. മോദിയുടെ പ്രസംഗത്തിന് നേരിട്ട് കാതോർക്കുന്നതിന് വേണ്ടി ജനങ്ങൾ ഇടിച്ചു കയറുകയാണെന്നും, ഇപ്പോഴും സിഡ്നിയിൽ വെച്ചു നടക്കുന്ന നരേന്ദ്ര മോദിയുടെ ഇന്ത്യൻ വംശജകരുമായുള്ള കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഒട്ടേറെ ആളുകളാണ് തന്റെ ഓഫീസിൽ ബന്ധപ്പെടുന്നുതെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസ് മോദിയോട് പറഞ്ഞു.
ചൂടപ്പം പോലെയാണ് 20000 പേർക്ക് ഉൾക്കൊള്ളാവുന്ന വേദിയിലെ പരിപാടിക്കുള്ള ടിക്കറ്റ് വിറ്റു പോയതെന്നും ഇപ്പോഴും ടിക്കറ്റിനായി ആളുകൾ വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ, മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ 90,000 പേർ വരവേൽക്കാനെത്തിയ കാര്യം കൂടിക്കാഴ്ചയിൽ ആൽബനീസ് അനുസ്മരിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങേണ്ട അവസ്ഥയാണിപ്പോൾ എന്നാണ് ജോ ബൈഡൻ പ്രതികരിച്ചത്.
ALSO READ: ബാങ്ക് ഓഫ് ബറോഡയിൽ പൈസ നിക്ഷേപിച്ചാൽ എന്താണ് ഗുണം?
‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. വാഷിങ്ടണിൽ അടുത്ത മാസം താങ്കൾക്കായി ഞാൻ ഒരു അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തുള്ള എല്ലാവരും ആ വിരുന്നിൽ പങ്കെടുക്കണമെന്ന താൽപര്യം പ്രകടിപ്പിക്കുകയാണ്. ടിക്കറ്റുകളെല്ലാം ഇപ്പോൾത്തന്നെ വിറ്റുപോയി. ഞാൻ തമാശ പറയുകയാണെന്ന് കരുതരുത്. എന്റെ ടീമിലുള്ള അംഗങ്ങളോട് ചോദിച്ചു നോക്കൂ. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ആളുകൾ പോലും ടിക്കറ്റ് ആവശ്യപ്പെട്ട് എന്നെ വിളിക്കുന്നുണ്ട്. അതിൽ ചലച്ചിത്ര താരങ്ങളും ബന്ധുജനങ്ങളും എല്ലാം ഉൾപ്പെടും. താങ്കൾ അത്രമാത്രം ജനപ്രിയനാണ്’ – ബൈഡൻ പറഞ്ഞതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘‘മിസ്റ്റർ ഇന്ത്യൻ പ്രൈം മിനിസ്റ്റർ, താങ്കൾ എല്ലാ മേഖലയിലും ശ്രദ്ധേയമായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ക്വാഡിനു വേണ്ടിയുള്ള സേവനങ്ങളും അതിൽ എടുത്തു പറയേണ്ടതുണ്ട്. കാലാവസ്ഥാ രംഗത്തും നിർണായക സംഭാവനകൾ നൽകുന്നു. ഇന്തോ – പസിഫിക് മേഖലയിലും സ്വാധീനം ചെലുത്തുന്നു. വലിയ വ്യത്യാസമാണ് താങ്കൾ സൃഷ്ടിക്കുന്നത്’’ – ബൈഡൻ ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്തോ– പസിഫിക് മേഖലയിൽ സമാധാനവും പരമാധികാരവും സംരക്ഷിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ക്വാഡ് രാഷ്ട്രനേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരാണു ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...