ബംഗളൂരു: വിവാഹത്തിനുവേണ്ടി നടത്തുന്ന മതപരി വര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉടനെന്ന് കര്‍ണാടക മുഖ്യമന്ത്രി (Karnataka CM) ബി. എസ്. യെദ്ദ്യൂരപ്പ (BS Yediyurappa)
മറ്റു സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ എന്തു ചെയ്തു എന്നറിയില്ലെന്നും കര്‍ണാടകയില്‍ ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ലൗ ജിഹാദ്' (Love Jihad) ആരോപിച്ച് വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം കര്‍ണാടകയില്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം യെദ്ദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിച്ചുമെന്നും യെദ്ദ്യൂരപ്പ പറഞ്ഞു.
'നേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. 'ലൗ ജിഹാദ്' നടക്കുന്നതിനാലാണ് വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്നതിനായുള്ള നിയമ നിര്‍മാണത്തിന് ആലോചിക്കന്നത്', യെദ്ദ്യൂരപ്പ പറഞ്ഞു.
വിവാഹത്തിനുവേണ്ടി മതം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഇതിനായി പ്രത്യേക നിയമനിര്‍മാണത്തിന് കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു വനിരിയ്ക്കുന്നത്.
അലഹബാദ് ഹൈക്കോടതി വിധിയെ BJP തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മിശ്രവിവാഹം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും കര്‍ണാടകയെ പോലൊരു സംസ്ഥാനം ഉത്തര്‍ പ്രദേശിനെ മാതൃകയാക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു.
Also read: കോവിഡ് മാറിയാല്‍ ഉടന്‍തന്നെ പൗരത്വനിയമ ഭേദഗതി നടപ്പില്‍ വരുത്തും.... അമിത് ഷാ
'ലൗ ജിഹാദ്' എന്ന വാക്കോ അത്തരമൊരു കാര്യമോ നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്രം തന്നെ പറയുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് യെദ്ദ്യൂരപ്പ അതിനെതിരെ നിയമനിര്‍മാണം നടത്തുകയെന്ന് സിദ്ധരാമയ്യ ചോദിച്ചു.
അതേസമയം, വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.