Corona Updates: സംസ്ഥാനത്ത് ഇന്ന് 9250 പേർക്കു COVID 19, ഉറവിടമറിയാതെ 757 രോഗികള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 

Last Updated : Oct 9, 2020, 10:08 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്.
  • 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Corona Updates: സംസ്ഥാനത്ത് ഇന്ന് 9250 പേർക്കു COVID 19, ഉറവിടമറിയാതെ 757 രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം (Thiruvananthapuram)1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ  COVID 19  ബാധിച്ചത്.

ALSO READ | വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് (Corona Virus) ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂര്‍ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂര്‍ 492, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് പരിശോധന ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ALSO READ | നീതു മോള് വന്നില്ല... വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ച് അനില്‍ അക്കരെ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,73,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2892 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. 

ALSO READ | KPAC Lalitha നുണയനെന്ന് വിളിച്ച് അധിക്ഷേപിച്ചു, ജാതി-ലിംഗ വിവേചനം നേരിട്ടു -രാമകൃഷ്ണന്‍

ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Trending News