Building Permit Procedures : കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഇനി സ്വയം സാക്ഷ്യപ്പെടുത്തി ലഭ്യമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Building Permit നിലവിൽ ഇത് കോർപറേഷനുകളും മുനിസിപ്പാലിറ്റികളിലുമാണ് ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി ഭാവിയിൽ വ്യാപിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 04:06 PM IST
  • നിലവിൽ ഇത് കോർപറേഷനുകളും മുനിസിപ്പാലിറ്റികളിലുമാണ് ആരംഭിച്ചിരിക്കുന്നത്.
  • പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി ഭാവിയിൽ വ്യാപിപ്പിക്കും.
  • സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾക്ക് നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്യാം.
  • തദ്ദേശ സ്വയംഭരണ അർബൻ വകുപ്പിന്റെ സതേൺ, സെൻട്രൽ, നോർത്തേൺ റീജീയണൽ ജോയന്റ് ഡയറക്ടർമാരിൽ നിന്നാണ് എംപാനൽ ലൈസൻസുകൾ നേടേണ്ടത്.
Building Permit Procedures : കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഇനി സ്വയം സാക്ഷ്യപ്പെടുത്തി ലഭ്യമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഇപ്പോൾ ബുദ്ധിമുട്ടൊന്നമില്ലാതെ കെട്ടിട നിർമാണ പെർമിറ്റ് വാങ്ങിയെടുക്കാം. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സംസ്ഥാന സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. നിലവിൽ ഇത് കോർപറേഷനുകളും മുനിസിപ്പാലിറ്റികളിലുമാണ് ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി ഭാവിയിൽ വ്യാപിപ്പിക്കും.

ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഇത് കോർപറേഷനുകളും മുനിസിപ്പാലിറ്റികളിലുമാണ് ആരംഭിച്ചിരിക്കുന്നത്.

ALSO READ : Heat Alert Kerala : കേരളത്തിൽ ചൂട് കൂടുന്നു; എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം

സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾക്ക് നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്യാം. തദ്ദേശ സ്വയംഭരണ അർബൻ വകുപ്പിന്റെ സതേൺ, സെൻട്രൽ, നോർത്തേൺ റീജീയണൽ ജോയന്റ് ഡയറക്ടർമാരിൽ നിന്നാണ് എംപാനൽ ലൈസൻസുകൾ നേടേണ്ടത്.

ഇത്തരത്തിൽ എം പാനൽഡ് ചെയ്യപ്പെട്ട ലൈസൻസികൾ വഴിയാണ് സ്വയം സാക്ഷ്യപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്.

ALSO READ : Fire Accident in Thiruvananthapuram : വെമ്പായത്ത് ഇലക്ട്രിക്കൽ കടയ്ക്ക് തീപിടിച്ചു

ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണ പെർമിറ്റ് ലഭിച്ചതായി കണക്കാക്കും.

അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ള സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം. 

ALSO READ : വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപ; ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു

കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാനങ്ങളിൽ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും മറ്റു ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണം. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News