ഇരട്ട വോട്ട് തടയാന്‍ കര്‍ശനനിര്‍ദ്ദേശം

ഇരട്ട വോട്ടുകള്‍ കണ്ടെത്തി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.

Last Updated : Oct 18, 2019, 05:14 PM IST
ഇരട്ട വോട്ട് തടയാന്‍ കര്‍ശനനിര്‍ദ്ദേശം

തിരുവനന്തപുരം: ഇരട്ട വോട്ടുകള്‍ കണ്ടെത്തി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.

വട്ടിയൂര്‍ക്കാവില്‍ 256 ഇരട്ടവോട്ടുകളുണ്ട്. ഇരട്ടവോട്ടുകളെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടിയെടുക്കും.  പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ഈ വോട്ടര്‍പട്ടിക കൈമാറിയിട്ടുള്ളതയും അദ്ദേഹ൦ പറഞ്ഞു.  

വോട്ടര്‍ പട്ടികയില്‍ പേര് കാണാതെ വരുമ്പോള്‍ പല തവണ അപേക്ഷ നല്‍കുന്നതോടെയാണ് ഇത്തരത്തില്‍ ഒരു വോട്ടറുടെ പേര് പലതവണ വോട്ടര്‍പട്ടികയില്‍ കയറിപ്പറ്റുന്നത്. ഇത്തരത്തില്‍ മനഃപൂര്‍വ്വം ചെയ്യുന്നതാണെങ്കില്‍ അത് കുറ്റകരവുമാണ്, അദ്ദേഹം പറഞ്ഞു.  

ഇരട്ടവോട്ടുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും.‌ ഇത്തരം പരാതികളെ പോസിറ്റീവായി കാണുന്നുവെന്നും ടിക്കാറാം മീന പറഞ്ഞു.

140 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കള്ളവോട്ട് തടയാന്‍ പോളി൦ഗ് ഏജന്‍റുമാര്‍ ജാഗ്രത കാണിക്കണം. കൂടാതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലാകരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 12,780 വോട്ടര്‍മാര്‍ കൂടുതല്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Trending News