ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.

Last Updated : Aug 6, 2019, 10:01 AM IST
ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവില്‍ തുടരുകയാണ്. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദമാണെന്നാണ് ശ്രീറാം ഉന്നയിക്കുന്നത്.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.

ഇന്ന് മുതല്‍ കേസ് അന്വേഷിക്കുന്നത് ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ്. എഡിജിപി ഷേക്ക് ദര്‍വ്വേസ് സാബിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങും.

Trending News