തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടെന്ന വാര്‍ത്ത തള്ളി ഡിജിപി ലോക്നാഥ് ബെഹ്‌റ.
ആത്മഹത്യാ പ്രവണതയെ തുടര്‍ന്നല്ല ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
ജയിലില്‍ കഴിയുന്ന ജോളി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്ത ഉണ്ടായിരുന്നു.
അറസ്റ്റിലായ മൂന്ന്‍ പ്രതികളേയും പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തതിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ ചോദ്യം ചെയ്യാനുള്ളതിനാല്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും ഡിജിപി അറിയിച്ചു. കേസന്വേഷണം പെട്ടെന്ന് നടത്തുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് ഈ വിപുലീകരണമെന്നും അദ്ദേഹം പറഞ്ഞു.