കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇപി ജയരാജൻ. മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിലെത്തിയാണ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജൻ സ്ഥിരീകരിച്ചു. താൻ തിരുവനന്തപുരത്ത് ഉണ്ടെന്നറിഞ്ഞ് കാണാനും പരിചയപ്പെടാനും എത്തിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു.
'ഞാൻ മകന്റെ തിരുവനന്തപുരത്തെ ആക്കുളത്തെ ഫ്ലാറ്റിൽ ഉണ്ടെന്ന് അറിഞ്ഞ് പരിചയപ്പെടാനായി വന്നതാണെന്നാണ് പ്രകാശ് ജാവദേക്കർ പറഞ്ഞത്. അദ്ദേഹത്തെ അതിന് മുൻപ് ഞാൻ കണ്ടിട്ടില്ല. ഒരു മീറ്റിങ് ഉള്ളതിനാൽ ഞാൻ ഇറങ്ങുകയാണ്, നിങ്ങൾ ഇവിടെയിരിക്കൂവെന്നും മകനോട് അദ്ദേഹത്തിന് ചായ കൊടുക്കാനും പറഞ്ഞു. ഒന്നും വേണ്ട, ഞാനും ഇറങ്ങുകയാണെന്ന് പറഞ്ഞ് അദ്ദേഹവും ഒപ്പം ഇറങ്ങി. രാഷ്ട്രീയ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. ഈ കാര്യം പാർട്ടിയെ അറിയിച്ചിട്ടില്ല-' ഇപി ജയരാജൻ വ്യക്തമാക്കി.
ALSO READ: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻ
'അദ്ദേഹം പറഞ്ഞാൽ ഞാൻ മാറുമോ? പ്രധാനമന്ത്രി പറഞ്ഞാൽ ഞാൻ അനങ്ങുമെന്നാണോ ധരിച്ചിരിക്കുന്നത്? അതിനുള്ള ആളല്ല ജയരാജൻ. എൽഡിഎഫ് പ്രവർത്തകൻ എന്ന നിലയിൽ പലരും എന്നെ കാണാൻ വരും. കോൺഗ്രസ് നേതാക്കൾ, ബിജെപി നേതാക്കൾ, മറ്റ് പാർട്ടിക്കാർ, വൈദികർ, മുസ്ലിയാർമാർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ടവരും എന്നെ കാണാൻ വരാറുണ്ട്'- ഇപി ജയരാജൻ പറഞ്ഞു.
ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്കും ഇപി ജയരാജൻ മറുപടി നൽകി. 'തന്റെ മകനും ശോഭ സുരേന്ദ്രനും തമ്മിൽ ഒരു ബന്ധവും ഇല്ല. കൊച്ചിയിലെ ഒരു ഹോട്ടലിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ശോഭ സുരേന്ദ്രൻ അവനോട് ഫോൺ നമ്പർ വാങ്ങിയത്. ശോഭ സുരേന്ദ്രനും മോദിയും ചില ബിജെപി നേതാക്കളുമുള്ള ചിത്രങ്ങൾ അവർ മകന്റെ ഫോണിലേക്ക് അയച്ചിരുന്നു. അവരുടെ സന്ദേശങ്ങളോടോ കോളിനോടോ അവൻ പ്രതികരിച്ചിട്ടില്ല. ഇവരുടെ രീതി ശരിയല്ലെന്ന് തോന്നിയ അവൻ അത് ക്ലോസ് ചെയ്തു'- ഇപി ജയരാൻ വ്യക്തമാക്കി.
ALSO READ: ഭക്ഷ്യക്കിറ്റ് വിവാദം; വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്യുന്നത് യുഡിഎഫും, എൽഡിഎഫുമെന്ന് ബിജെപി
'ദല്ലാൾ പല രാഷ്ട്രീയനേതാക്കളുമായും ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. അതിൽ ഒന്നും ഞങ്ങളെ ഭാഗമാക്കേണ്ട കാര്യമില്ല. ഞങ്ങളുടെ നിലപാടിൽ നിന്ന് ഒരിക്കലും ഞങ്ങൾ വ്യതിചലിക്കില്ല. ഇതൊരു ആസൂത്രിത ഗൂഢാലോചനയാണ്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകും'- ഇപി ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.