സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പാ​​​പ്പ​​​രാ​​​യി മാ​​​റി, എം.എം.ഹ​സ​ൻ

സം​​​സ്ഥാ​​​നം സാ​​​മ്പ​​​ത്തി​​​ക അ​​​ടി​​​യ​​​ന്തരാ​​​വ​​​സ്ഥ നേരിടുകയാണോ എന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം.ഹ​​​സ​​​ൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പാ​​​പ്പ​​​രാ​​​യി മാ​​​റിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

Last Updated : Dec 19, 2017, 01:53 PM IST
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പാ​​​പ്പ​​​രാ​​​യി മാ​​​റി, എം.എം.ഹ​സ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം സാ​​​മ്പ​​​ത്തി​​​ക അ​​​ടി​​​യ​​​ന്തരാ​​​വ​​​സ്ഥ നേരിടുകയാണോ എന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം.ഹ​​​സ​​​ൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പാ​​​പ്പ​​​രാ​​​യി മാ​​​റിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

അ​​​ഞ്ചു മാ​​​സ​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീവനക്കാര്‍ക്ക് പെ​​​ൻ​​​ഷ​​​ൻ പോ​​​ലും ന​​​ല്കാ​​​ൻ സംസ്ഥാന ​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​ക്കൊ​​​ണ്ട് ആ​​​വു​​​ന്നി​​​ല്ല. ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു മൂലം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ദു​​​രി​​​ത​​​ത്തിലാണ്, കെ​​​പി​​​സി​​​സി എ​​​ക്സിക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​നുശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തിലാണ് അ​​ദ്ദേ​​ഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഓ​​​ഖി​ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ​​പ്പെ​​​ട്ടു മ​​​രി​​ച്ച മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം 25 ല​​​ക്ഷം രൂ​​​പ​​​യാ​​​ക്ക​​​ണമെന്നും കൂടാതെ സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ​​​പ​​​റ​​​ഞ്ഞ ഉ​​​റ​​​പ്പ് പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​സ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

Trending News