നഴ്സുമാരുടെ ശമ്പളവര്‍ദ്ധന: ശുപാര്‍ശയ്ക്ക് മിനിമം വേതനസമിതിയുടെ അംഗീകാരം

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളവര്‍ധനയുടെ ശിപാര്‍ശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം ലഭിച്ചു. ആശുപത്രി മാനേജ്മെന്റുകള്‍ ഇക്കാര്യത്തില്‍ അത്ര യോജിപ്പിലല്ല.

Last Updated : Oct 19, 2017, 05:31 PM IST
നഴ്സുമാരുടെ ശമ്പളവര്‍ദ്ധന: ശുപാര്‍ശയ്ക്ക് മിനിമം വേതനസമിതിയുടെ അംഗീകാരം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളവര്‍ധനയുടെ ശിപാര്‍ശയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം ലഭിച്ചു. ആശുപത്രി മാനേജ്മെന്റുകള്‍ ഇക്കാര്യത്തില്‍ അത്ര യോജിപ്പിലല്ല.

നേഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിന് കൈമാറാനാണ് തീരുമാനം

ഒക്ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ധന നടപ്പിലാക്കാനാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ശമ്പളവര്‍ധന സംബന്ധിച്ച്‌ സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കും. 

Trending News