Amal Jyothi College: പോലീസ് സംരക്ഷണം വേണം; ഹൈക്കോടതിയെ സമീപിച്ച് അമൽ ജ്യോതി കോളേജ്

കോളേജിലുണ്ടായ സംഘർഷങ്ഹൾക്ക് പിന്നാലെയാണ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പോലീസ് സംരക്ഷണം വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 06:09 PM IST
  • വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് കോളജ് അധികൃതർ പോലീസ് സംരക്ഷണം തേടിയത്.
  • പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.
  • കോളേജിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്.
Amal Jyothi College: പോലീസ് സംരക്ഷണം വേണം; ഹൈക്കോടതിയെ സമീപിച്ച് അമൽ ജ്യോതി കോളേജ്

കോട്ടയം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ്. വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് കോളജ് അധികൃതർ പോലീസ് സംരക്ഷണം തേടിയത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു. കോളേജിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്.

അതേസമയം ശ്രദ്ധയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. എന്നാല്‍ കത്തിൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇതുവരെ കേട്ടു കേള്‍വി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോള്‍ പോലീസ് പറയുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് ക്യാമ്പസിലെ വിദ്യാർത്ഥികൾ സംശയിക്കുന്നത്. ആത്മഹത്യ കുറിപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ടെത്തിയത് ആത്മഹത്യാക്കുറിപ്പ് അല്ലെന്നും ശ്രദ്ധ മുമ്പ് എഴുതിയ ഒരു കുറിപ്പ് മാത്രമാണ് അതെന്നും കുടുംബം പറഞ്ഞു.

Also Read: MDMA arrest: ആനന്ദത്തിന് കഞ്ചാവ്, ഉറങ്ങാതിരിക്കാന്‍ എംഡിഎംഎ; യുവനടന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News