Sabarimala: പമ്പ സർവീസ് എല്ലാം 'സ്പെഷ്യൽ'; ഭക്തരെ പിഴിഞ്ഞ് കെഎസ്ആർടിസി

തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ടിക്കറ്റ് 294 രൂപയാണ്. എറണാകുളത്തുനിന്ന് ഫാസ്റ്റ് പാസഞ്ചർ നിരക്കിന്‍റെ ചാർജ് 295 രൂപയും. തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ടിക്കറ്റ് നിരക്ക് 303 രൂപയും. എറണാകുളത്തുനിന്നുള്ള സൂപ്പർ ഫാസ്റ്റ് പാസഞ്ചറിൽ 305 രൂപയുമാണ് ചാര്‍ജ്.

Edited by - Zee Malayalam News Desk | Last Updated : Nov 20, 2022, 04:47 PM IST
  • കൊല്ലത്തുനിന്ന് പമ്പയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിലെ നിരക്ക് 232 രൂപയും സൂപ്പർ ഫാസ്റ്റിൽ 240 രൂപയുമാണ്.
  • പത്തംനതിട്ടി ബസ്റ്റേഷനിൽ ഭക്തര്‍ക്കായി ഒരുക്കേണ്ട യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു.
  • മണ്ഡലകാലം തുടങ്ങും മുമ്പ് തന്നെ സൗകര്യങ്ങൾ അപര്യപ്മാണെന്ന് ചൂണ്ടിക്കാട്ടി ഹൈന്ദവ സംഘടനകൾ പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.
Sabarimala: പമ്പ സർവീസ് എല്ലാം 'സ്പെഷ്യൽ'; ഭക്തരെ പിഴിഞ്ഞ് കെഎസ്ആർടിസി

പത്തനംതിട്ട: ശബരിമല മണ്ഡല തീർത്ഥാടനകാലം ആരംഭിച്ചതോടെ പമ്പയിലേക്കുള്ള ബസ് ചാർജിൽ വർദ്ധനവ് വരുത്തി കെഎസ്ആർടിസി. 30 ശതമാനത്തോളമാണ് നിലവിൽ നിരക്ക് വർദ്ധന ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് 112 രൂപയായിരുന്ന സ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചർ ബസിൽ വർദ്ധിപ്പിച്ച നിരക്കിൽ ഇപ്പോൾ 143 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടിവരും. സൂപ്പർ ഫാസ്റ്റ് പാസഞ്ചറിൽ നിലവിൽ 39 രൂപയുടെ വർദ്ധനവും ഉണ്ടായിട്ടുണ്ട്. 

തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ടിക്കറ്റ് 294 രൂപയാണ്. എറണാകുളത്തുനിന്ന് ഫാസ്റ്റ് പാസഞ്ചർ നിരക്കിന്‍റെ ചാർജ് 295 രൂപയും. തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ടിക്കറ്റ് നിരക്ക് 303 രൂപയും. എറണാകുളത്തുനിന്നുള്ള സൂപ്പർ ഫാസ്റ്റ് പാസഞ്ചറിൽ 305 രൂപയുമാണ് ചാര്‍ജ്. 

Read Also: POCSO Case: കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ അധ്യാപകൻ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി; അധ്യാപകനെതിരെ പോക്സോ കേസ്

കൊല്ലത്തുനിന്ന് പമ്പയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിലെ നിരക്ക് 232 രൂപയും സൂപ്പർ ഫാസ്റ്റിൽ 240 രൂപയുമാണ്. നിവിൽ പൊതുഗതാഗത സംവിധാത്തിൽ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത് കെഎസ്ആർസി മാത്രമാണ്. സ്വകാര്യവാഹനങ്ങൾക്ക് പമ്പയിലേക്ക് പൊതു സർവീസ് നടത്താനാകില്ല എന്നിരിക്കെയാണ് നിരക്ക് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 

മണ്ഡലകാലം തുടങ്ങും മുമ്പ് തന്നെ സൗകര്യങ്ങൾ അപര്യപ്മാണെന്ന് ചൂണ്ടിക്കാട്ടി ഹൈന്ദവ സംഘടനകൾ പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു. പമ്പയിലും സന്നിധാനത്തും ആവശ്യാനുസരണമുള്ള സൗകര്യങ്ങളില്ലെന്നാണ് പരാതി. ഇതിന് പിന്നാലെയാണ് ബസ് ചാർജ് വർദ്ധനവ് കൂടി വന്നിരിക്കുന്നത്. 

Read Also: ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹന അപകടം: പരിക്കേറ്റ കുട്ടി മരിച്ചു

നഷ്ടത്തിലായിരിക്കുന്ന കെഎസ്ആർടിയുടെ നഷ്ടം നികത്താൻ ഭക്തന്മാരെ ചൂഷണം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച അടക്കമുള്ള സംഘനടകളും രംഗത്തുണ്ട്. പത്തംനതിട്ടി ബസ്റ്റേഷനിൽ ഭക്തര്‍ക്കായി ഒരുക്കേണ്ട യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു. എന്നാൽ നിരക്ക് വർദ്ധനവ് വലിയ തോതിൽ അല്ലെന്നാണ് കെഎസ്ആർടിസിയുടെ പക്ഷം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News