KSRTC യുടെ പുതുവത്സര സമ്മാനം; ഓൺലൈൻ ടിക്കറ്റ് ബുക്കിങിന് നിരക്ക് കുറച്ചു, ക്യാൻസലേഷനും ഇനി സൗജന്യം

ഓൺലൈനിലൂടെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് സൗജന്യമാക്കിട്ടുണ്ട്. അതായത് യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദ് ചെയ്യമ്പോൾ ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 05:29 PM IST
  • ജനുവരി ഒന്ന് മുതൽ ഒൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിരക്ക് കുറച്ചു.
  • റിസർവേഷൻ നിരക്കായിരുന്നു 30 രൂപയിൽ 10 രൂപയായിട്ടാണ് KSRTC വെട്ടിക്കുറച്ചിരിക്കുന്നത്.
  • കൂടാതെ ഓൺലൈനിലൂടെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് സൗജന്യമാക്കിട്ടുണ്ട്.
  • അതായത് യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദ് ചെയ്യമ്പോൾ ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.
KSRTC യുടെ പുതുവത്സര സമ്മാനം; ഓൺലൈൻ ടിക്കറ്റ് ബുക്കിങിന് നിരക്ക് കുറച്ചു, ക്യാൻസലേഷനും ഇനി സൗജന്യം

തിരുവനന്തപുരം : ദീർഘദൂര യാത്രകൾക്ക് കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർക്ക് സന്തോഷവാർത്ത. യാത്രക്കാർക്ക് പുതുവത്സര സമ്മാനവുമായി കോർപ്പറേഷൻ. ജനുവരി ഒന്ന് മുതൽ ഒൺലൈനിലൂടെ ടിക്കറ്റ് ബുക്ക് (KSRTC Online Ticket Booking) ചെയ്യുന്നതിന് നിരക്ക് കുറച്ചു. റിസർവേഷൻ നിരക്കായിരുന്നു 30 രൂപയിൽ 10 രൂപയായിട്ടാണ് KSRTC വെട്ടിക്കുറച്ചിരിക്കുന്നത്. 

കൂടാതെ ഓൺലൈനിലൂടെ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് സൗജന്യമാക്കിട്ടുണ്ട്. അതായത് യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദ് ചെയ്യമ്പോൾ ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല. എന്നാൽ ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ സാധിക്കില്ല. 

ALSO READ : കരകയറ്റം, കെഎസ്ആർടിസിയുടെ പ്രതി ദിന വരുമാനം 5 കോടി രൂപ കടന്നു

ഇതാണ് മറ്റ് ക്യാൻസലേഷൻ നിരക്ക്

യാത്ര ചെയ്യുന്നതിന് 72-48 മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ നിരക്കിന്റെ 10 ശതമാനം ക്യാൻസലേഷൻ ചാർജായി ഈടാക്കുന്നതാണ്. 

യാത്ര ചെയ്യുന്നതിന് 48-24 മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ നിരക്കിന്റെ 25 ശതമാനം ക്യാൻസലേഷൻ ചാർജായി ഈടാക്കുന്നതാണ്. 

യാത്ര ചെയ്യുന്നതിന് 24-12 മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ നിരക്കിന്റെ 40 ശതമാനം ക്യാൻസലേഷൻ ചാർജായി ഈടാക്കുന്നതാണ്. 

യാത്ര ചെയ്യുന്നതിന് 12-2 മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ നിരക്കിന്റെ 50 ശതമാനം ക്യാൻസലേഷൻ ചാർജായി ഈടാക്കുന്നതാണ്. 

ALSO READ : ശബരിമല തീർത്ഥാടകർക്കായി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ച് കെഎസ്ആർടിസി

ഇനി നാല് ടിക്കറ്റിൽ കൂടുതൽ റിസർവേഷൻ ചെയ്താൽ ഒരാളുടെ റിസർവേഷൻ ചാർജ് മാത്രം നൽകിയാൽ മതി. കൂടാതെ റിട്ടേണും കൂടിയാണ് ബുക്ക് ചെയ്യുന്നതെങ്കിൽ ആകെ യാത്ര തുകയുടെ 10 ശതമാനം ഇളവ് ലഭിക്കുന്നതാണ്. 

ദീർഘദൂര അല്ലെങ്കിൽ അന്തർ സംസ്ഥാന സർവീസ് ബോർഡിങ് പോയിന്റിലേക്കെത്തി ചേരുന്നതിന് കെഎസ്ആർടിസിയുടെ മറ്റ് സർവീസുകളമായി ബന്ധപ്പെടുത്തി സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ബോർഡിങ് പോയിന്റിന് 30 കിലോമീറ്റർ പരിധിയുള്ളവർക്ക് വരെ ഈ സൗജന്യം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ആ സർവീസിന്റെ കൺടെക്ടറെ ബന്ധപ്പെട്ട രേഖകൾ കാണിച്ച് യാത്രക്കാരൻ ബോധ്യപ്പെടുത്തേണ്ടതാണ്.

ALSO READ : കെഎസ്ആര്‍ടിസി പ്രതിസന്ധി: ശമ്പള വിതരണത്തിന് 60 കോടി അനുവദിച്ച് സര്‍ക്കാര്‍

ഇവ കൂടാതെ കെഎസ്ആർടിസിയുടെ കൗണ്ടറിൽ നിന്നോ അല്ലെങ്കിൽ കോർപറേഷന്റെ മറ്റ് ഫ്രാഞ്ചൈസികളിൽ നിന്നോ ടിക്കറ്റെടുക്കന്നവർക്ക് യാത്ര മാറ്റി തീരുമാനിക്കാൻ അനുവദിക്കുന്നതാണ്. ബുക്ക് ചെയ്ത യാത്ര തിയതിക്ക്  മുന്നോട്ടോ പിന്നോട്ടോ നിബന്ധനകൾക്ക് വിധേയമാണ് റിഷെഡ്യൂൾ ചെയ്യാൻ അനുവദിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News