ബിഷപ്പിന്‍റെ ലൈംഗിക പീഡനം: കന്യാസ്ത്രീയുമായി അവിഹിതമുണ്ടെന്ന്‍ ആരോപിക്കുന്ന യുവാവിനെ ചോദ്യം ചെയ്യും

ഇത് സംബന്ധിച്ച് ഡല്‍ഹിയിലുള്ള യുവാവിനോട് രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.

Last Updated : Jul 22, 2018, 11:24 AM IST
ബിഷപ്പിന്‍റെ ലൈംഗിക പീഡനം: കന്യാസ്ത്രീയുമായി അവിഹിതമുണ്ടെന്ന്‍ ആരോപിക്കുന്ന യുവാവിനെ ചോദ്യം ചെയ്യും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായുള്ള അന്വേഷണ സംഘത്തിന്‍റെ യാത്ര വൈകും.

കേസില്‍ ബിഷപ്പ് നല്‍കിയ പരാതിയും പരിശോധിച്ചശേഷം മാത്രമേ അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനായി യാത്ര തിരിക്കൂ.

എന്നാല്‍ കന്യാസ്ത്രീയുമായി അവിഹിതമുണ്ടെന്ന്‍ ആരോപിക്കുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.

ഇത് സംബന്ധിച്ച് ഡല്‍ഹിയിലുള്ള യുവാവിനോട് രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.

അതേസമയം കേസ് അട്ടിമറിക്കാനാണ് പൊലീസ് നീക്കമെന്ന് പരക്കേ ആക്ഷേപം ഉയരുന്നുണ്ട്. എങ്ങനെയും ബിഷപ്പിന്‍റെ അറസ്റ്റ് തടയാനാണ് പൊലീസിന്‍റെ ശ്രമം. 

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അടിസ്ഥാനപരമായ വിവരങ്ങള്‍ ശരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നിട്ടും പൊലീസ് എന്തുകൊണ്ട് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് ആശങ്കയുയര്‍ത്തുന്നത്.

ബിഷപ്പിന്‍റെ പീഡനം മൂലം തിരുവസ്ത്രം ഉപേക്ഷിച്ചതായി പറയപ്പെടുന്ന രണ്ടുപേരില്‍ നിന്ന്‍ മൊഴിയെടുക്കുന്നതിനായി അന്വേഷണസംഘം കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയിരുന്നു.

കന്യാസ്ത്രീ നല്‍കിയ പരാതിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായി ഇവരിലൊരാള്‍ പൊലീസ് സംഘത്തിന് മൊഴിനല്‍കിയതായാണ് റിപ്പോര്‍ട്ട്‌.

Trending News