തിരുവനന്തപുരം: കേരളത്തിനകത്ത നഴ്സിങ്ങ് വിദ്യാർഥികൾക്കായുള്ള മേഴ്സി ചാൻസ് പരീക്ഷയുടെ അവസാന തീയ്യതി പ്രഖ്യാപിച്ചു. കേരളത്തിനകത്ത് വിവിധ നേഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുമായി മേഴ്‌സി ചാൻസ് അർഹതനിർണ്ണയ പരീക്ഷയാണിത്.
പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്‌സസ്സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.
ALSO READ: PSC Rank List: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പി എസ് സിക്ക് അധികാരമില്ലെന്ന് പി എസ് സി ചെയർമാൻ
അതേസമയം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട്-2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ സെപ്റ്റംബർ 29 മുതൽ നടക്കും. പരീക്ഷ എഴുതുന്നവർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 18ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം.
കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 26നകം ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കുകയും വേണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...