Ak Saseendran Phone Call Issue: ശശീന്ദ്രൻ പീഢന കേസിൽ ഇടപെട്ടതിൽ തെറ്റില്ലെന്ന് നിയമ ഉപദേശം- പിണറായിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണ്.കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് 

Written by - Zee Malayalam News Desk | Last Updated : Aug 20, 2021, 03:42 PM IST
  • പിണറായിയുടെ നിഘണ്ടുവിൽ സ്ത്രീ പീഡനം ഒതുക്കി തീർക്കാൻ ശ്രമിച്ചാലും ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്.
  • 25 ശതമാനം പേർക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളുവെന്ന് നിയമസഭയിൽ താൻ സബ്‌മിഷനിലൂടെ പറഞ്ഞതായിരുന്നു
  • സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും.
Ak Saseendran Phone Call Issue: ശശീന്ദ്രൻ പീഢന കേസിൽ ഇടപെട്ടതിൽ തെറ്റില്ലെന്ന് നിയമ ഉപദേശം- പിണറായിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയൻറെ നിഘണ്ടുവിൽ മാത്രമേ ഇത്തരത്തിലുള്ള വിചിത്ര വാദം ഉണ്ടാകുകയുള്ളൂവെന്നു കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. പരിഹസിച്ചു സ്ത്രീപീഡനത്തെ ഒതുക്കി തീർക്കുന്നത് സഹായിക്കുന്നതിന് തുല്യമാണ്.  പിണറായിയുടെ നിഘണ്ടുവിൽ സ്ത്രീ പീഡനം ഒതുക്കി തീർക്കാൻ ശ്രമിച്ചാലും ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. 

ഇത് അംഗീകരിക്കാനാകില്ല. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണ്.കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കിയ വഴി വ്യക്തമാകുന്നത്.ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: India Covid Update : രാജ്യത്ത് 36,571 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 50 ശതമാനത്തിലധികം കേസുകളും കേരളത്തിൽ നിന്ന്

ഓണകിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചു. 25 ശതമാനം പേർക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളുവെന്ന് നിയമസഭയിൽ താൻ സബ്‌മിഷനിലൂടെ പറഞ്ഞതായിരുന്നു. അന്ന് ഭക്ഷ്യമന്ത്രി  എല്ലാവര്ക്കും ഓണത്തിന് മുൻപ് കിറ്റ് എത്തിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ആ വാഗ്‌ദാനം നടപ്പാക്കിയില്ല.

Also ReadUthradam 2021: ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾ

സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ സമയത്തിന് വിതരണം ചെയ്യാൻ കഴിയാത്ത വഴി ഗുരുതരമായ പിഴവാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇനിയും കിറ്റ് എത്താനുള്ളത്. എത്രയും വേഗം അടിയന്തരമായി കിറ്റ് എല്ലാവരിലും എത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

  

Trending News