നിരോധനാജ്ഞ ലംഘിച്ച കേസില്‍ രമേഷ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

കേസില്‍ ജാമ്യം എടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകുന്നത്.  

Last Updated : Mar 26, 2019, 08:45 AM IST
നിരോധനാജ്ഞ ലംഘിച്ച കേസില്‍ രമേഷ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘന കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാകും. പത്തനംതിട്ട കോടതിയിലാണ് അദ്ദേഹം ഹാജരാകുന്നു. 

കേസില്‍ ജാമ്യം എടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകുന്നത്. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു ജനപ്രതിനിധികളും ഉള്‍പ്പെടെ 17 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ നേരത്തേ ജാമ്യം എടുത്തിരുന്നു. 

നവംബര്‍ 20 നാണ് നിലയ്ക്കലിലും പമ്പയിലും പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യുഡിഎഫിന്റെ ഒമ്പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. നിലക്കലില്‍ എത്തിയ ഇവരെ പൊലീസ് തടഞ്ഞു നിര്‍ത്തി.  

എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റിവിടുകയുള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു.  പിന്നീട് പോലീസ് അനുമതിയോടെ പമ്പ സന്ദര്‍ശിച്ചെങ്കിലും സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യുഡിഎഫ് സംഘം മടങ്ങുകയായിരുന്നു.

Trending News