മകരവിളക്കിന് ദിവസങ്ങള്‍ മാത്രം; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.  

Last Updated : Jan 10, 2020, 02:36 PM IST
  • കനത്ത സുരക്ഷയില്‍ ശബരിമല.
  • മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്.
  • അതുകൊണ്ടുതന്നെ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.
മകരവിളക്കിന് ദിവസങ്ങള്‍ മാത്രം; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഇതിന്‍റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.

സന്നിധാനത്ത് മാത്രം 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നാണ് സൂചന. 

മകരവിളക്ക് കണ്ടിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് തിരികെ പോകുന്നതിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനായാണ് അധിക പൊലീസിനെ വിന്യസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ശബരിമലയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷയൊരുക്കുന്നതിന് വനംവകുപ്പിന്‍റെ എലിഫന്റ് സ്‌ക്വാഡും സജീവമാണ്. 

കൂടാതെ അപ്പം, അരവണ എന്നിവ ആവശ്യത്തിന് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നതിനും ദേവസ്വം ബോര്‍ഡ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡല പൂജ സമയത്ത് തീര്‍ഥാടകരുടെ തിരക്കു കാരണം പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അപ്പാടെ തകര്‍ന്നിരുന്നു.

അതുകൊണ്ടുതന്നെ ആ വീഴ്ചകള്‍ ഇനിയും ഉണ്ടാകാതിരിക്കാന്‍ വേണ്ടി കൃത്യമായ പദ്ധതികളാണ് സന്നിധാനത്തും പരിസരപ്രദേശത്തും സജ്ജീകരിച്ചിരിക്കുന്നത്. 

Trending News