ദേശീയ വനിതാ കമ്മീഷനെതിരെ വീണ്ടും സംസ്ഥാന വനിതാ കമ്മീഷന്‍

ഹാദിയ കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനെതിരെ വിമര്‍ശനവുമായി വീണ്ടും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഹാദിയ സുപ്രീംകോടതിയില്‍ എന്തുപറയുമെന്ന ഭയമാണ് ഇപ്പോള്‍ ദേശീയ വനിതാ കമ്മീഷനെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു. ഇതിനാലാണ് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മമ്മ ഹാദിയയുടെ വീട് സന്ദര്‍ശിച്ചത്. കഴിഞ്ഞ മൂന്ന് മാസമായിട്ട് ഹാദിയയെ കാണാന്‍ ശ്രമിക്കാത്ത ദേശീയ വനിതാ കമ്മീഷന്‍റെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും ജോസഫൈന്‍ പറഞ്ഞു.

Last Updated : Nov 8, 2017, 05:08 PM IST
 ദേശീയ വനിതാ കമ്മീഷനെതിരെ വീണ്ടും സംസ്ഥാന വനിതാ കമ്മീഷന്‍

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനെതിരെ വിമര്‍ശനവുമായി വീണ്ടും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഹാദിയ സുപ്രീംകോടതിയില്‍ എന്തുപറയുമെന്ന ഭയമാണ് ഇപ്പോള്‍ ദേശീയ വനിതാ കമ്മീഷനെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു. ഇതിനാലാണ് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മമ്മ ഹാദിയയുടെ വീട് സന്ദര്‍ശിച്ചത്. കഴിഞ്ഞ മൂന്ന് മാസമായിട്ട് ഹാദിയയെ കാണാന്‍ ശ്രമിക്കാത്ത ദേശീയ വനിതാ കമ്മീഷന്‍റെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും ജോസഫൈന്‍ പറഞ്ഞു.

കൂടാതെ ഹാദിയ താമസിക്കുന്ന വൈക്കത്തെ വീടും സമീപ പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. കൂടാതെ വീട്ടില്‍ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഹാദിയയോട് നവംബര്‍ 27ന് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് അറിയിക്കാനാണ് നിര്‍ദേശം.

ഹാദിയയെ സന്ദര്‍ശിക്കാന്‍ ഈ മാസം 27 വരെ സംസ്ഥാന വനിതാ കമ്മീഷന് സമയമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാന ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശനങ്ങളുമായി മുന്നോട്ടു നീങ്ങുന്നതാണ് കാണാനിടയായത്.

Trending News