പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍: അമല പോളിനും ഫഹദിനും നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നേരിട്ട് ഹാജരാകാന്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈം ബ്രാഞ്ചിന്‍റെ നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. 

Last Updated : Nov 18, 2017, 01:32 PM IST
പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍: അമല പോളിനും ഫഹദിനും നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

കൊച്ചി: ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നേരിട്ട് ഹാജരാകാന്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈം ബ്രാഞ്ചിന്‍റെ നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. 

ഇരുവരും വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജവിലാസത്തിലാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. നേരിട്ട് ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന്  ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. 

അതേസമയം, വാഹന രജിസട്രേഷനുമായി ബന്ധപ്പെട്ട കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്കും വൈകാതെ നോട്ടീസ് അയയ്ക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതി വെട്ടിച്ച് കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ തീരുമാനിച്ചത്. 

Trending News