സന്നിധാനത്ത് തീര്‍ത്ഥാടക സമയം നിയന്ത്രിക്കണമെന്ന് പൊലീസ്

നിര്‍ണ്ണായക തീരുമാനങ്ങളുമായി പൊലീസ് ഉന്നതതലയോഗം. ശബരിമലയില്‍ ഭക്തര്‍ സന്നിധാനത്ത് തങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Last Updated : Oct 24, 2018, 06:15 PM IST
സന്നിധാനത്ത് തീര്‍ത്ഥാടക സമയം നിയന്ത്രിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: നിര്‍ണ്ണായക തീരുമാനങ്ങളുമായി പൊലീസ് ഉന്നതതലയോഗം. ശബരിമലയില്‍ ഭക്തര്‍ സന്നിധാനത്ത് തങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് ചെലവഴിക്കാവുന്ന സമയം പരിമിതപ്പെടുത്തുമെന്നതാണ് അതില്‍ മുഖ്യം. 16 മുതല്‍ 24 മണിക്കൂറില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. 

കൂടാതെ, ഒരു ദിവസത്തില്‍ക്കൂടുതല്‍ മുറികള്‍ വാടകയ്ക്ക് നല്‍കരുതെന്നും പൊലീസ് ഉന്നതതലയോഗത്തില്‍ തീരുമാനമുണ്ടായി. നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കും. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി തേടാനും യോഗത്തില്‍ തീരുമാനമായി. 

പൊലീസ് ഉന്നതതലയോഗം നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു. സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ അന്വേഷണം നടത്താനും തീരുമാനമായി. സോഷ്യല്‍മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടിയെടുക്കും.

പൊലീസ് ഉന്നതതല യോഗം ഈ മാസം 29ന് വീണ്ടും ചേരും.

 

Trending News