തലസ്ഥാനത്ത് നാളെ മാരത്തോണ്‍ ഓട്ടക്കാരിറങ്ങും; കേരള ഗെയിംസിന് വൻ വരവേൽപ്പൊരുക്കാൻ അനന്തപുരി

കനകക്കുന്നിലെ സ്റ്റാര്‍ട്ടിങ് പോയന്റ് പിന്നിട്ട് മാരത്തോണ്‍ വെള്ളയമ്പലം, രാജ് ഭവന്‍ വഴി കവടിയാറെത്തി തിരിച്ച് വീണ്ടും വെള്ളയമ്പലത്തേക്കെത്തും. വെള്ളയമ്പലത്തു നിന്ന് ശാസ്തമംഗലം ലക്ഷ്യമാക്കി മുന്നേറുന്ന മാരത്തോണ്‍ ശാസ്തമംഗലം ജംക്ഷനില്‍ നിന്നു തിരിഞ്ഞു വീണ്ടും വെള്ളയമ്പലം പിന്നിട്ട് കനകക്കുന്നിനു മുന്നിലെത്തി ഷിനിഷ് ചെയ്യും.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Apr 29, 2022, 10:33 PM IST
  • മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ മത്സരങ്ങള്‍ പുലര്‍ച്ചെ 4.30ന് ആരംഭിക്കും
  • രാവിലെ ആറുമണിക്കാണ് 10 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടത്തിന്റെ ഫ്‌ളാഗ് ഓഫ്.
  • ഹാഫ് മാരത്തോണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
തലസ്ഥാനത്ത് നാളെ മാരത്തോണ്‍ ഓട്ടക്കാരിറങ്ങും; കേരള ഗെയിംസിന് വൻ വരവേൽപ്പൊരുക്കാൻ അനന്തപുരി

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന കേരള ഗെയിംസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ ഓട്ട മത്സരങ്ങള്‍ നാളെ. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മാരത്തോണ്‍ മത്സരങ്ങള്‍ പുലര്‍ച്ചെ 4.30ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടം, മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്ണും കോര്‍പറേറ്റ് റണ്ണും എന്നീ വിഭാഗങ്ങളിലായാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. 21 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍ മത്സരമാണ് പുലര്‍ച്ചെ ആരംഭിക്കുന്നത്. കനകക്കുന്നിന് മുന്നില്‍ നിന്നാരംഭിച്ച് എല്‍എംഎസ്, പാളയം, സ്‌പെന്‍സര്‍ ജംക്ഷന്‍, സ്റ്റാച്യൂ, പുളിമൂട് വഴി ആയുര്‍വ്വേദ കോളേജ് കവല വരെയെത്തി അവിടെ നിന്നും തിരിച്ച് അതേ റൂട്ടില്‍ കനകക്കുന്ന് ലക്ഷ്യമാക്കി ഹാഫ് മാരത്തോണ്‍ പുരോഗമിക്കും. 

Read Also: പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും, പാട്ട് പാടും; ഡിവൈഎഫ്ഐ മ്യൂസിക് ബാൻറ് ബംഗാളിൽ

കനകക്കുന്നിലെ സ്റ്റാര്‍ട്ടിങ് പോയന്റ് പിന്നിട്ട് മാരത്തോണ്‍ വെള്ളയമ്പലം, രാജ് ഭവന്‍ വഴി കവടിയാറെത്തി തിരിച്ച് വീണ്ടും വെള്ളയമ്പലത്തേക്കെത്തും. വെള്ളയമ്പലത്തു നിന്ന് ശാസ്തമംഗലം ലക്ഷ്യമാക്കി മുന്നേറുന്ന മാരത്തോണ്‍ ശാസ്തമംഗലം ജംക്ഷനില്‍ നിന്നു തിരിഞ്ഞു വീണ്ടും വെള്ളയമ്പലം പിന്നിട്ട് കനകക്കുന്നിനു മുന്നിലെത്തി ഷിനിഷ് ചെയ്യും. 

മൂന്ന് മണിക്കൂര്‍ മൂപ്പതു മിനിറ്റ് സമയം കൊണ്ടാണ് 21.1 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ടത്. ഹാഫ് മാരത്തോണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. 

Read Also: കൊറോണ പടരുന്നു; 3,000 കടന്ന് പ്രതിദിന രോഗികൾ

രാവിലെ ആറുമണിക്കാണ് 10 കിലോമീറ്റര്‍ മാരത്തോണ്‍ ഓട്ടത്തിന്റെ ഫ്‌ളാഗ് ഓഫ്. ഹാഫ് മാരത്തോണിലേതു പോലെത്തന്നെ കനകക്കുന്നില്‍ നിന്നാരംഭിച്ച് ആയുര്‍വ്വേദ കോളെജ് ജംക്ഷനിലെത്തി തിരിച്ചു കനകക്കുന്നുവഴി വെള്ളയമ്പലത്തെത്തും. രാജ്ഭവനു മുന്നിലൂടെ തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിന് സമീപത്തെത്തി വെള്ളയമ്പലത്തേക്കു തന്നെ തിരിച്ചെത്തുന്ന മാരത്തോണ്‍ ശാസ്തമംഗലം വരെയെത്തി തിരിച്ച് വെള്ളയമ്പലം വഴി കനകക്കുന്നില്‍ ഫിനിഷ് ചെയ്യും. 

രണ്ടു മണിക്കൂര്‍ കൊണ്ട് 10 കിലോമീറ്റര്‍ പൂര്‍ത്തിയാക്കണം. 7.30നാണ് മൂന് കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഫ്‌ളാഗ് ഓഫ്. കനകക്കുന്നില്‍ നിന്നാരംഭിച്ച് എല്‍എംഎസ്, പാളയം വിജെടി ഹാളിനു മുന്നിലെത്തി തിരിച്ച് അതേ റൂട്ടിലൂടെ കനകക്കുന്നിലെത്തിയാണ് ഫണ്‍ റണ്‍ ഫിനിഷ് ചെയ്യുക. തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കായിക പ്രേമികളും പങ്കെടുക്കുന്ന മൂന്നു കിലോമീറ്റര്‍ കോര്‍പറേറ്റ് റണ്ണും ഇതിനോടൊപ്പം നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News