തൃശൂർ: ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കൾ മരിച്ചത് ഫോർമാലിൻ ഉള്ളിൽച്ചെന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി റൂറൽ എസ്പി ജി പൂങ്കുഴലി പറഞ്ഞു. അബദ്ധത്തിൽ കഴിച്ചതാണോ ആരെങ്കിലും മനപൂർവം കഴിപ്പിച്ചതാണോ എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസിന്റെ മകന് നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിന് സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്റെ മകന് ബിജു (42) എന്നിവർ കഴിഞ്ഞ ദിവസം രാത്രിയാണ് വിഷമദ്യം കഴിച്ചത്. നിശാന്തിന്റെ ശരീരത്തിൽ മദ്യത്തിനൊപ്പമാണ് ഫോർമാലിൻ എത്തിയിരിക്കുന്നത്. വെള്ളത്തിനൊപ്പമാണ് ബിജുവിന്റെ ശരീരത്തിൽ ഫോർമാലിൻ എത്തിയിരിക്കുന്നത്. ഇരുവരുടേയും ആന്തരിക അവയവങ്ങൾ വെന്തനിലയിലാണ്.
ALSO READ: Illicit Liquor | വ്യാജമദ്യം കഴിച്ച് ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചു
ചിക്കൻ സെന്റർ ഉടമയായ നിശാന്തിന്റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് പോലീസ് അന്വേഷണം തുടങ്ങി. വാങ്ങിവച്ച ചാരായം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോർമാലിൻ ഒഴിച്ചുവച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചിക്കുന്നുണ്ട്. ചിക്കൻ കടയിൽ സൂക്ഷിച്ച ഫോർമാലിൻ വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ കഴിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോർമാലിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കിൽ പോകവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ ഇരങ്ങാലക്കുടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നിശാന്ത് തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ബിജു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. നിശാന്ത് മരിച്ചതിനെ തുടർന്ന് ബിജുവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ALSO READ: Bihar Hooch Tragedy|ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണനിരക്ക് 24 ആയി ഉയർന്നു
തുടർന്ന്, ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇവർ കുടിച്ച ദ്രാവകം പരിശോധിച്ചു. സാമ്പിളുകൾ ശേഖരിച്ചു. ഇത് പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ ലാബിലേക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി. വിഷദ്രാവകം കഴിച്ചതാണ് മരണകാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...