Vismaya Death Case: കിരൺകുമാറിൻറെ ഡിസ്മിസൽ ആൻറണി രാജുവിൻറെ വാക്ക്, നിയമതടസ്സങ്ങൾ സർക്കാരിന് പാരയാകുമോ?

പരമാവധി ആറ് മാസമാണ് അത്തരത്തിൽ നൽകുന്ന സസ്പെൻഷൻ കാലാവധി അതിനുള്ളിൽ ഇയാൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹത്തിൻറ ഇമ്മീഡിയറ്റ് സുപ്പീരിയർ റിപ്പോർട്ട് സമർപ്പിക്കണം.

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 10:09 PM IST
  • ഏതെങ്കിലും ട്രിബ്യൂണലിൽ നിന്നും കിരണിന് അനുകൂല വിധി വന്നാൽ സർക്കാരിന് അത് ക്ഷീണമാകും
  • കേസിൽ സർക്കാർ അഭിഭാഷകൻറെ മിടുക്കാണ് പ്രധാനം
  • വിസമയയുടെ വീട്ടുകാർക്ക് മന്ത്രി കെ.രാജു നൽകിയിരുന്ന വാക്കായിരുന്നു കിരണിൻറെ ഡിസ്മിസൽ
Vismaya Death Case: കിരൺകുമാറിൻറെ ഡിസ്മിസൽ ആൻറണി രാജുവിൻറെ വാക്ക്, നിയമതടസ്സങ്ങൾ സർക്കാരിന് പാരയാകുമോ?

തിരുവനന്തപുരം: സർവ്വീസിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻറെ തെളിയിക്കപ്പെട്ട സ്വഭാവ ദൂഷ്യം,കൃത്യവിലോപം, ക്രിമിനൽ കുറ്റം ചാർത്തപ്പെടൽ തുടങ്ങി എന്ത് വന്നാലും താത്കാലികമായി അയാളെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ അയാളുടെ വകുപ്പിന് അധികാരമുണ്ട്. 

പരമാവധി ആറ് മാസമാണ് അത്തരത്തിൽ നൽകുന്ന സസ്പെൻഷൻ കാലാവധി അതിനുള്ളിൽ ഇയാൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹത്തിൻറ ഇമ്മീഡിയറ്റ് സുപ്പീരിയർ റിപ്പോർട്ട് സമർപ്പിക്കണം.

അന്വേഷണ റിപ്പോർട്ടിൻറെ  അടിസ്ഥാനത്തിൽ വീണ്ടും സസ്പെൻഷൻ കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിൻറെ അടക്കം കാര്യങ്ങളിലും ഇത് നമ്മൾ കണ്ടതാണ്. അത്തരത്തിൽ കിരൺകുമാറിനെതിരെയും നടപടി പൂർത്തിയായി. കേരള സിവിൽ സർവ്വീസ് റൂൾ 1964 പ്രകാരം കിരണിനെ സർവ്വീസിൽ നിന്നും പൂർണമായി നീക്കം ചെയ്തു കഴിഞ്ഞു.

ALSO READ: Vismaya Death Case: Aloor വാദിച്ചിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! ജാമ്യഹര്‍ജി തള്ളി

ഇനി പറയാൻ പോവുന്നത് സർക്കാരിന് ഒരു പക്ഷെ അഭിമുഖീകരിക്കേണ്ടി വരുന്ന നിയമതടസ്സമാണ്. അതിൽ എടുത്തു പറയേണ്ടുന്നത് വിചാരണ പോലും പൂർത്തിയാവാത്ത ഒരു കേസിലാണ് കിരണിനെതിരെ നടപടി. വകുപ്പ് തല അന്വേഷണത്തിൻറെ പശ്ചാത്തലത്തിലാണ് ഇതെന്ന് വകുപ്പ് മന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു.

അത് പൂർത്തിയാവുകയും ചെയ്തു. എന്നാൽ ഇനി ഒരു പക്ഷെ കിരൺ നടപടിക്കെതിരെ ട്രിബ്യൂണലിനെ സമീപിച്ചാൽ അനുകൂല വിധിക്ക് സാധ്യതയുണ്ട്. ഭാര്യമരിച്ച കേസിൽ ഭർത്താവിൻറെ ജോലി പോവുന്നത് തന്നെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.

ALSO READ: Vismaya death case: കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ഏതെങ്കിലും ട്രിബ്യൂണലിൽ നിന്നും കിരണിന് അനുകൂല വിധി വന്നാൽ സർക്കാരിന് അത് ക്ഷീണമാകും എന്നത് പറയേണ്ടതില്ലല്ലോ. ഇത്തരമൊരു ലൂപ് ഹോൾ കിരണിൻറെ വക്കീലും തീർച്ചയായും പരിശോധിക്കും. വിസമയയുടെ വീട്ടുകാർക്ക് മന്ത്രി കെ.രാജു  നൽകിയിരുന്ന വാക്കായിരുന്നു കിരണിൻറെ ഡിസ്മിസൽ അത് നടത്തി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News