സ്വകാര്യ ബസിൽ യുവതിയ്‌ക്ക്‌ നേരെ പരസ്യമായി സ്വയംഭോഗം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി

Man shows nudity inside bus in Kannur: യുവതി ഇരുന്ന സീറ്റിന് എതിർ ഭാഗത്ത് വന്നിരുന്നാണ് മധ്യവയസ്‌കൻ സ്വയംഭോ​ഗം ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : May 29, 2023, 12:46 PM IST
  • തളിപ്പറമ്പ് - ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്.
  • സ്റ്റാൻഡിൽ നിർത്തിയിട്ട ബസിലാണ് യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കൻ മോശമായി പെരുമാറിയത്.
  • ഇതിന്റെ ദൃശ്യങ്ങൾ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
സ്വകാര്യ ബസിൽ യുവതിയ്‌ക്ക്‌ നേരെ പരസ്യമായി സ്വയംഭോഗം; മധ്യവയസ്കന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി

കണ്ണൂ‍‍ർ: സ്വകാര്യ ബസിൽ യുവതിക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം. കഴിഞ്ഞ ദിവസം വൈകുന്നേരം തളിപ്പറമ്പ് - ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസിലാണ് യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കൻ മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതി തന്റെ ദുരനുഭവം വിവരിച്ച് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ബസ് അടുത്ത സർവീസ് ആരംഭിക്കാൻ വേണ്ടി നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർ ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ സ്വയംഭോ​ഗം ചെയ്യുകയായിരുന്നു. യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇയാൾ ഒരു കൂസലുമില്ലാതെയാണ് ന​ഗ്നത പ്രദർശനം തുടർന്നത്. സംഭവ സമയം ഇയാൾ മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തല്ല. മധ്യവയസ്കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ ഉള്ള കാര്യത്തിലും വ്യക്തതയില്ല. 

ALSO READ: ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പില്‍ പോലീസ് ചമഞ്ഞെത്തി മോഷണം; രണ്ട് പേര്‍ പിടിയില്‍

സംഭവത്തിൽ യുവതി പരാതി നൽകിയിട്ടില്ല. ഈ സമയം താൻ ബസിൽ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറഞ്ഞു. മൊബൈൽ എടുത്ത് പെട്ടന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചു. മറ്റ് ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയെന്നും യുവതി കൂട്ടിച്ചേർത്തു. ബസിലെ ജീവനക്കാരോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. തുടർന്ന് ജീവനക്കാരും യുവതിയും ചേർന്ന് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

അതേസമയം, സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി. യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടുമെന്ന് പോലീസ് അറിയിച്ചു. ചെറുപുഴ സ്വദേശിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ എത്രയും വേ​ഗം പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News