ഡി ​സി​നി​മാ​സ് ഭൂ​മി കൈയേറ്റം: ദിലീപിനെതിരെ വിജിലൻസ് അന്വേണത്തിന് ഉത്തരവ്

ചാ​ല​ക്കു​ടി ഡി ​സി​നി​മാ​സി​ന്‍റെ ഭൂ​മി കൈയേറ്റവുമായി ബന്ധപ്പെട്ടു ദിലീപിനെതിരെ വിജിലൻസ് അന്വേണം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദിലീപിനെ കൂടാതെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയും കേസില്‍ എതിര്‍കക്ഷിയാണ്. സെപ്തംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Last Updated : Jul 29, 2017, 04:21 PM IST
ഡി ​സി​നി​മാ​സ് ഭൂ​മി കൈയേറ്റം: ദിലീപിനെതിരെ വിജിലൻസ് അന്വേണത്തിന് ഉത്തരവ്

കൊച്ചി: ചാ​ല​ക്കു​ടി ഡി ​സി​നി​മാ​സി​ന്‍റെ ഭൂ​മി കൈയേറ്റവുമായി ബന്ധപ്പെട്ടു ദിലീപിനെതിരെ വിജിലൻസ് അന്വേണം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദിലീപിനെ കൂടാതെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയും കേസില്‍ എതിര്‍കക്ഷിയാണ്. സെപ്തംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ദിലീപിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുന്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

കൊച്ചി രാജ കുടുംബത്തിന്‍റെ സ്ഥലം, ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2006ല്‍ വ്യാജ ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന്‍ ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ.സി സന്തോഷ് അന്നത്തെ കലക്ടർ എം.എസ്. ജയക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്ന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Trending News