Joju George Off Roading: ജീപ്പ് റാംഗ്ളറിൽ ജോജുവും ബിനു പപ്പുവും; മാസ്സ് ഓഫ് റോഡിങ്ങ്‌ എന്ന് പറഞ്ഞാൽ പോര

ഓഫ് റോഡേഴ്സ് കേരള എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്

Written by - Zee Malayalam News Desk | Last Updated : May 8, 2022, 11:55 AM IST
  • ഓഫ് റോഡേഴ്സ് കേരള എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്.
  • ജോജുവിനൊപ്പം നടൻ ബിനു പപ്പുവും റൈഡിങ്ങിലുണ്ടായിരുന്നു.
  • സംഗതി എന്തായാലും അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
Joju George Off Roading: ജീപ്പ് റാംഗ്ളറിൽ ജോജുവും ബിനു പപ്പുവും; മാസ്സ് ഓഫ് റോഡിങ്ങ്‌ എന്ന് പറഞ്ഞാൽ പോര

സിനിമ താരങ്ങളിലെ വാഹന പ്രേമികളെ എല്ലാവർക്കും അറിയാമല്ലോ. നടൻ ജോജു ജോർജ്ജും ഇത്തരത്തിൽ ഒരു വാഹന പ്രേമിയാണ്. താരത്തിൻറെ വാഹനങ്ങളുടെ കളക്ഷനും ഇതിനോടകം പ്രേക്ഷകർക്കും അറിയുന്നതാണ്. ജോജുവിനുള്ള വണ്ടികളിൽ ഏറ്റവും അവസാനം താരം സ്വന്തമാക്കിയ ജീപ്പ് റാംഗ്ശർ തന്നെയാണ് നമ്പർ വൺ.റാംഗ്ശറിൽ താരം കഴിഞ്ഞ ദിവസം നടത്തിയ ഓഫ് റോഡിങ്ങ്‌ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. 

ഓഫ് റോഡേഴ്സ് കേരള എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്.  ജോജുവിനൊപ്പം നടൻ ബിനു പപ്പുവും റൈഡിങ്ങിലുണ്ടായിരുന്നു. വാഗമണ്ണിൽ വെച്ചായിരുന്നു ഓഫ് റോഡിങ്ങ് സംഗതി എന്തായാലും അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവിധി പേരാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ലൈക്ക് ചെയ്തത്.

56.33 ലക്ഷം മുതൽ 60.33 ലക്ഷം വരെയാണ് ജീപ്പ് റാംഗ്ശളറിൻറെ ഇന്ത്യൻ എക്സ് ഷോറൂം വില. റാംഗ്ളർ കൂടാതെ ജീപ്പിൻറെ  കോമ്പസും വിപണിയിലുണ്ട്. 1998 സിസി പെട്രോൾ എഞ്ചിൻ വേരിയൻറാണ് റാംഗ്ളർ. 12 കിലോ മീറ്റർ ലിറ്ററിന് മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News